X
    Categories: News

നെയ്മറുടെ 48 മില്ല്യണ്‍ ഡോളര്‍ സ്വത്ത് കോടതി മരവിപ്പിച്ചു

അഴിമുഖം പ്രതിനിധി

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറുടേയും കുടുംബത്തിന്റേയും കുടുംബവുമായി ബന്ധമുള്ള കമ്പനികളുടേയും 48 മില്ല്യണ്‍ ഡോളറിന്റെ സ്വത്ത് കോടതി മരവിപ്പിച്ചു. 16 മില്ല്യണ്‍ ഡോളറിന്റെ നികുതി വെട്ടിപ്പ് നെയ്മര്‍ നടത്തിയെന്ന് സാവോപോളയിലെ കോടതി കണ്ടെത്തി. 2011-നും 2013-നും ഇടയിലാണ് നെയ്മര്‍ തട്ടിപ്പ് നടത്തിയത്. 2013-ല്‍ അദ്ദേഹം ബ്രസീലിയന്‍ ക്ലബായ സാന്റോസില്‍ നിന്ന് സ്‌പെയിനിലെ ബാഴ്‌സലോണയിലേക്ക് കൂടുമാറിയിരുന്നു. അഞ്ച് മില്ല്യണ്‍ ഡോളറില്‍ കുറഞ്ഞ സ്വത്ത് മാത്രമേ നെയ്മര്‍ വെളിപ്പെടുത്തിയിരുന്നുള്ളൂവെന്ന് ജഡ്ജി കാര്‍ലോസ് മുട്ട പറഞ്ഞു. നെയ്മറിന്റെ സ്വത്തിന് അനുസരിച്ച് അദ്ദേഹം നികുതി അടയ്ക്കുയാണെങ്കില്‍ ജയിലില്‍ പോകേണ്ടി വരില്ലെന്ന് ബ്രസീലിന്റെ ഫെഡറല്‍ നികുതി ഏജന്‍സിയുടെ ഓഡിറ്റര്‍ ഇഗാറോ ജംഗ് മാര്‍ച്ചിന്‍സ് പറഞ്ഞു. എന്നാല്‍ ഈ കമ്പനികളുമായി നെയ്മറിന് ബന്ധമില്ലെന്ന് നെയ്മറുടെ പിതാവ് പറഞ്ഞു.

This post was last modified on September 26, 2015 9:58 am