X

ബ്രസീലില്‍ ജയിലിന് തീയിട്ടു 150-ഓളം തടവുപുള്ളികള്‍ രക്ഷപ്പെടുന്ന വീഡിയോ

ലോകത്ത് ഏറ്റവും കൂടുതല്‍ തടവുകാരുള്ള നാലാമത്തെ രാജ്യമാണ്‌ ബ്രസീല്‍

ബ്രസീലില്‍ ജയിലിന് തീയിട്ടു 150-ഓളം തടവുപുള്ളികള്‍ രക്ഷപ്പെട്ടു. സാവോ പോളോയിലുള്ള ബൗറു ജയിലില്‍ നിന്നാണ് കലാപമുണ്ടാക്കി തടവുപുള്ളികള്‍ ജയില്‍ ചാടിയത്. 1,427 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജയിലില്‍ 1,124 പേരെയാണ് തടവിലിട്ടിരിക്കുന്നത്. ജയിലിലെ കര്‍ശന അച്ചടക്ക നടപടികളെ എതിര്‍ത്തവരാണ് രക്ഷപ്പെട്ട തടവുകാരെന്ന് ജയില്‍ അധികൃതര്‍ പറയുന്നത്.

ജയിലില്‍ തീയിടുകയും കലാപമുണ്ടാക്കുകയും ചെയ്ത ശേഷം സുരക്ഷ വേലി തകര്‍ത്ത് തടവുപുള്ളികള്‍ രക്ഷപ്പെട്ടത്. രക്ഷപ്പെട്ട നൂറോളം കുറ്റവാളികളെ പിടികൂടിയതായി പോലീസ് അറിയിച്ചു. ബ്രസീലിലെ മറ്റു ജയിലുകളില്‍ നടക്കുന്ന അക്രമ സംഭവങ്ങളുമായി ഇതിന് ബന്ധമില്ലെന്ന് സൈനിക പോലീസ് കേണല്‍ ഫ്‌ളാവിയോ കിതാസുമെ വ്യക്തമാക്കി.

ലോകത്ത് ഏറ്റവും കൂടുതല്‍ തടവുകാരുള്ള നാലാമത്തെ രാജ്യമായ ബ്രസീലില്‍ ഈ വര്‍ഷം ഇതുവരെ നടന്ന ജയില്‍ കലാപങ്ങളില്‍ 130 തടവുകാരാണ് കൊല്ലപ്പെട്ടത്. മയക്കുമരുന്ന് മാഫിയകളില്‍ തമ്മിലുള്ള മത്സരങ്ങലും പകകളുമാണ് പല ജയിലിലും കലാപത്തിനും കാരണമാകുന്നത്.

This post was last modified on January 25, 2017 2:47 pm