X

പ്രത്യയശാസ്ത്രമില്ലാത്ത ഈ പാര്‍ട്ടി മാപ്പ് ചോദിക്കുന്നത് ആരോടാണ്?

ബിജെപിക്ക് മോദിയെന്ന പോലെ ചോദ്യം ചെയ്യപ്പെടാത്ത ഒരു നേതാവാണ് എഎപിക്കും - അരവിന്ദ് കേജ്രിവാള്‍. തന്റെ നേതൃത്വം ചോദ്യം ചെയ്യുന്നവരെയൊക്കെ ചവുട്ടിപ്പുറത്താക്കും എന്ന സന്ദേശമാണ് കേജ്രിലാള്‍ ഇത്രയും കാലമായി നല്‍കിക്കൊണ്ടിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിക്ക് 2012ലെ രൂപീകരണ സമയം മുതല്‍ ഒരു പ്രത്യയശാസ്ത്രമോ വ്യക്തമായ പരിപാടിയോ അജണ്ടയോ ഉണ്ടായിപരുന്നില്ല. ജന്‍ ലോക്പാല്‍ എന്ന സംവിധാനം സ്ഥാപിച്ച് അഴിമതിക്കെതിരെ യുദ്ധം ചെയ്യുക എന്നതല്ലാതെ. ഇടത്തോട്ട് ചാഞ്ഞ് നില്‍ക്കുന്ന പ്രശാന്ത് ഭൂഷണും വലത്തോട്ട് ചാഞ്ഞുനില്‍ക്കുന്ന കുമാര്‍ വിശ്വാസിനും ഒരുപോലെ ഇടമുണ്ടായിരുന്നു ഈ പാര്‍ട്ടിയില്‍.

മേധ പട്കര്‍ മുതല്‍ അഖില്‍ ഗൊഗോയിയും മയങ്ക് ഗാന്ധിയും വരെ – ആക്ടിവിസ്റ്റുകളുടെ വലിയൊരു ടെന്റ്. മീര സന്യാലിനെ പോലുള്ള പ്രൊഫഷണലുകള്‍, അരുണ്‍ ഭാട്ടിയയെ പോലുള്ള വിരമിച്ച ബ്യൂറോക്രാറ്റുകള്‍, സന്തോഷ് ഹെഗ്‌ഡെയെ പോലുള്ള ജഡ്ജിമാര്‍ ഇവരെല്ലാം ഉണ്ടായിരുന്നു. മധ്യഭാഗത്ത് ഇടത്തോട്ട് ചാഞ്ഞുനില്‍ക്കുന്ന യോഗേന്ദ്ര യാദവിനെ പോലുള്ള ലിബറല്‍ ബുദ്ധിജീവികള്‍, അശുതോഷിനേയും ആശിഷ് ഖേത്തനെയും പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ – ഇങ്ങനെ പോകുന്നു.

വിദ്യാര്‍ത്ഥി പ്രസ്ഥാനമായി, അസമില്‍ 80കളില്‍ തരംഗം സൃഷ്ടിച്ച് രംഗത്ത് വന്ന അസാം ഗണപരിഷദ് അധികാര ശക്തിയായി മാറിയിരുന്നു. എന്നാല്‍ ഇന്ന് അതിന്റെ നേതാക്കളില്‍ പലരും – ഇപ്പോളത്തെ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനൊബാളും മന്ത്രി ഹിമന്ത ബിശ്വ ശര്‍മയും അടക്കമുള്ളവര്‍ ബിജെപിയിലേയ്ക്ക് പോയി. അവശേഷിക്കുന്ന അസം ഗണ പരിഷദ് ഇപ്പോള്‍ ബിജെപിയുടെ ഒരു ചെറിയ സഖ്യകക്ഷി മാത്രം. നേരത്തെ ഇടതുപക്ഷവുമായും ഈ പാര്‍ട്ടി സഹകരിച്ചിരുന്നു. സ്വന്തമായി ഒരു പ്രത്യയശാസ്ത്രവും ഇല്ലാത്തത്തിന്റെ പ്രശ്‌നമാണിത്. ബിജെപിക്ക് മോദിയെന്ന പോലെ ചോദ്യം ചെയ്യപ്പെടാത്ത ഒരു നേതാവാണ് എഎപിക്കും – അരവിന്ദ് കേജ്രിവാള്‍. തന്റെ നേതൃത്വം ചോദ്യം ചെയ്യുന്നവരെയൊക്കെ ചവുട്ടിപ്പുറത്താക്കും എന്ന സന്ദേശമാണ് കേജ്രിലാള്‍ ഇത്രയും കാലമായി നല്‍കിക്കൊണ്ടിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടി നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയെക്കുറിച്ചും ലക്ഷ്യരാഹിത്യത്തെക്കുറിച്ചുമാണ് ദ പ്രിന്റില്‍ ചീഫ് എഡിറ്റര്‍ ശേഖര്‍ ഗുപ്ത പറയുന്നത്. അകാലി ദള്‍ നേതാവ് ബിക്രം സിംഗ് മജീതിയയോട് കേജ്രിവാള്‍ മാപ്പ് ചോദിക്കുകയും ഇതില്‍ പ്രതിഷേധിച്ച് എഎപി പഞ്ചാബ് സംസ്ഥാന പ്രസിഡനറും എംപിയുമായ ഭഗവത് സിംഗ് മാന്‍ പാര്‍ട്ടി അധ്യക്ഷ പദവി രാജി വക്കുകയും ചെയ്തിരുന്നു. പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് മജീതിയക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്ന്, കേജ്രിവാല്‍ അടക്കമുള്ള എഎപി നേതാക്കള്‍ക്കെതിരെ മജീതിയ മാനനഷ്ട കേസ് നല്‍കിയിരുന്നു. കേജ്രിവാളിന്‍റെ ക്ഷമാപണത്തിന്‍റെ പശ്ചാത്തലത്തിലാണ് എഎപിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനായ ശേഖര്‍ ഗുപ്ത എഴുതുന്നത്. അണ്ണാ ഹസാരെയുടെ ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന പരസ്പരവിരുദ്ധ ശക്തികളുടെ കൂട്ടായ്മയും അതിന്റെ തുടര്‍ച്ചയായി ഉയര്‍ന്നുവന്ന ആം ആദ്മി പാര്‍ട്ടി എന്ന രാഷ്ട്രീയ കക്ഷിയും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അതിന്റെ പരാജയങ്ങളെക്കുറിച്ചുമാണ് മുതിര്‍ന്ന ശേഖര്‍ ഗുപ്ത പറയുന്നത്.

വായനയ്ക്ക്: https://goo.gl/QaKvcV

This post was last modified on March 17, 2018 12:10 pm