X

മാറിടങ്ങള്‍ തന്റേതല്ലാതായി മാറുന്ന പെണ്ണിന്‍റെ ഗതികേട്

പെണ്ണിന്റെ മാറിടത്തില്‍  അവരെക്കാള്‍ ശ്രദ്ധ സമൂഹത്തിനാണ്. അവളുടെ സാരിത്തുമ്പ്‌ ഇത്തിരി മാറിക്കിടന്നാല്‍, അവളുടെ ഷര്‍ട്ടിന്റെ മുകള്‍ ഭാഗം തുറന്നുകിടന്നാല്‍, അവളുടെ ബ്ലൌസിന്‍റെ കഴുത്തിന് അല്പം ഇറക്കം കൂടിയാല്‍ അടുത്തു നില്‍ക്കുന്നവന്റെ കണ്ണുകള്‍ അവിടേക്കു നീളും. കുട്ടിത്തത്തില്‍ നിന്നും വളര്‍ച്ചയിലേക്കുള്ള പടവുകള്‍ കയറുമ്പോള്‍ ഇടുന്ന വസ്ത്രങ്ങള്‍ പോലും മറ്റുള്ളവര്‍ തീരുമാനിക്കും. ഒരു ബസ്സില്‍ കയറിയാല്‍ അവള്‍ക്ക് സൂക്ഷിക്കേണ്ടി വരിക അവളുടെ ഈ ശരീരഭാഗത്തെയാണ്. സ്വന്തം വീട്ടിലാണെങ്കില്‍ പോലും അച്ഛനോടോ സഹോദരനോടോ ഇടപഴകുമ്പോഴും അവള്‍ ശ്രദ്ധിക്കേണ്ടത് അതുതന്നെ, വീട്ടിലാണെങ്കില്‍ പോലും ഷാള്‍ കൊണ്ടു മൂടി പുരുഷന്‍റെ കണ്ണുകളില്‍ നിന്നും കാത്തുസൂക്ഷിക്കണം അവള്‍. സ്വന്തം ശരീരഭാഗത്തിനുമേല്‍ അവളേക്കാള്‍ അധികാരം മറ്റുള്ളവര്‍ക്കാകുന്ന അവസ്ഥ. 

http://www.dailyo.in/politics/breasts-women-reckless-eyeballing-sexual-harassment/story/1/6517.html  

Related Post
Leave a Comment