X

ബ്രിട്ടീഷ് ആര്‍മിയുടെ യുദ്ധമുന്നണിയിലെ ആദ്യ വനിത ഒരു ട്രാന്‍സ്‌ജെന്‍ഡര്‍

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വഴക്കങ്ങള്‍ മാറ്റി ബ്രിട്ടീഷ് ആര്‍മി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയെ യുദ്ധമുന്നണി സേനയിലെടുത്തു. ചോളി അലന്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികയാണ് ബ്രിട്ടീഷ് ആര്‍മിയുടെ യുദ്ധമുന്നണി സേനയില്‍ ആദ്യമെത്തിയ വനിത. ഗാര്‍ഡ്‌സ്മാന്‍ അലന്‍ എന്ന 24-കാരനാണ് സെക്‌സ് ചേഞ്ച് ട്രീറ്റ്‌മെന്റ് നടത്തി ചോളി അലനായത്. ഗാര്‍ഡ്‌സ്മാന്‍ അലന്‍ നാലുവര്‍ഷം മുമ്പാണ് ആര്‍മിയില്‍ ചേരുകയും തുടര്‍ന്ന് ഹോര്‍മോണ്‍ ചികിത്സ നടത്തി ചോളി അലന്‍ എന്ന പേരു സ്വീകരിക്കുകയുമായിരുന്നു.

ചോളി അലനെ യുദ്ധമുന്നണിയില്‍ നിര്‍ത്താന്‍ ആര്‍മിയിലെ ഉന്നതങ്ങളില്‍ നിന്നുള്ള അപേക്ഷ ജൂലൈയില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പരിഗണിച്ചു. അതോടെ വനിതകളെ യുദ്ധമുന്നണിയിലേക്ക് വിടുകയില്ലയെന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബ്രിട്ടീഷ് ആര്‍മിയുടെ വഴക്കങ്ങളാണ് മാറിയത്. സെക്‌സ് ചേഞ്ച് ട്രീറ്റ്‌മെന്റ് നടത്തിയവര്‍ക്ക് ഇത് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചോളി അലന്‍ പറയുന്നു. ബ്രിട്ടീഷ് ആര്‍മിക്കും ചോളി അലനും അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്  https://goo.gl/TDmpws

This post was last modified on September 17, 2016 8:46 pm