X

പാര്‍ട്ടി രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് അധികാരം നേടി എടുക്കാന്‍ വേണ്ടിയാണ്:ശ്രീനിവാസന്‍

അഴിമുഖം പ്രതിനിധി

അക്രമവും കോലപാതകവും നടത്തി രാഷ്ട്രീയക്കാര്‍ മുന്നോട്ട് പോകുന്നത് അഴിമതി നടത്തി പണമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് എന്ന് നടന്‍ ശ്രീനിവാസന്‍. പ്രൊ. സാറ ജൊസഫ് പത്രാധിപര്‍ ആയിട്ടുള്ള “ജനസഭ” പത്രം സംഘടിപ്പിച്ച സന്ദേശം സിനിമയുടെ ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് അധികാരം നേടി എടുക്കാന്‍ വേണ്ടിയാണ്.പാര്‍ട്ടി നേതാക്കളോ മക്കളോ രക്തസാക്ഷികളായി മരിക്കുന്നില്ല. സാധാരണക്കാരാണ് കൊലക്കത്തിക്ക് ഇരയാകുന്നത്. അഴിമതിക്ക് എതിരായ പോരാട്ടം ശക്തമാക്കി മുന്നോട്ട് പോകണമെന്ന് ശ്രീനിവാസന്‍ ആവശ്യപ്പെട്ടു.

പാറ്റൂര്‍ ഫ്ലാറ്റ് തട്ടിപ്പ്, കളമശേരി ഭൂമി ഇടപാട്, മലബാര്‍ സിമ്മന്റ്സ് അഴിമതി, ബോബി ചെമ്മണ്ണൂറിന്റെ അനധികൃത സാമ്പത്തിക ഇടപാട് ഇവയൊക്കെ പുറത്ത് കൊണ്ടുവന്ന പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരത്തെ ശ്രീനിവാസന്‍ ആദരിച്ചു. സാറാജൊസഫ്,എന്‍എം  പീറ്റേഴ്സണ്‍, ഡോ. പീ ഗീത എന്നിവര്‍ സംസാരിച്ചു.

 

This post was last modified on December 27, 2016 2:28 pm