ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ഒന്നാംമിന്നിങ്ങ്‌സില്‍ ഓസീസ് 60 റണ്‍സിന് പുറത്തായി. ട്രെന്റ് ബ്രിഡ്ജില്‍ നടക്കുന്ന ടെസ്റ്റില്‍ ടോസ് ജയിച്ച ഇംഗ്ലണ്ട് ഓസ്‌ത്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇംഗ്ലീഷ് ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവയ്ക്കും വിധമായിരുന്നു സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ പ്രകടനം. ബ്രോഡിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഓസീസ് ബാറ്റിങ്ങ് നിരയുടെ നട്ടെല്ല് തകര്‍ത്തത്. ബ്രോഡ് 9.3 ഓവറില്‍ കേവലം 15 റണ്‍സ് മാത്രം വിട്ടു കൊടുത്തുകൊണ്ട് എട്ടു വിക്കറ്റ് വീഴ്ത്തി. ബ്രോഡിന്റെ അഞ്ചോവര്‍ മെയ്ഡനായിരുന്നു. ഇക്കോണമി 1.58 മാത്രവും. ബ്രോഡിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്. ഓസീസ് സ്‌കോര്‍ ബോര്‍ഡിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എക്‌സ്ട്രാസ് കൊണ്ടുപോയി. 14 റണ്‍സാണ് ഇംഗ്ലീഷുകാര്‍ ഈയിനത്തില്‍ ഓസീസിന് സംഭാവന നല്‍കിയത്. 18.3 ഓവറിലാണ് ഓസ്‌ത്രേലിയ 60 റണ്‍സ് നേടിയത്.
This post was last modified on December 27, 2016 3:19 pm
Leave a Comment