X

കൊല്ലം ആയൂരില്‍ ബസുകള്‍ കൂട്ടിയിടിച്ചു; ഇന്‍ഫോസിസ് ജീവനക്കാരിയടക്കം മൂന്നു മരണം

നാല്‍പ്പതോളം പേര്‍ക്ക് പരിക്ക്

കൊല്ലം ആയൂരില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്‍ഫോസിസില്‍ നിന്നും ടെക്‌നോപാര്‍ക്കു വഴി എറണാകുളത്തേക്കു പോവുകായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ ഇന്‍ഫോസിസ് ജീവനക്കാരിയായ രമ്യ വര്‍ക്കി(28) ആണ്. രമ്യയുടെ സഹോദരിയും ഇതേ ബസില്‍ ഉണ്ടായിരുന്നു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയാണു രമ്യ. ഇന്നു വെള്ളിയാഴ്ചയായതിനാല്‍ ഇന്‍ഫോസിസിലും ടെക്‌നോപാര്‍ക്കിലും ജോലി ചെയ്യുന്നവരായിരുന്നു ബസില്‍ കൂടുതലുമെന്നാണ് അറിയുന്നത്. രണ്ടു ദിവസം അവധിയായതിനാല്‍ വീട്ടിലേക്കു മടങ്ങുന്നവരായിരുന്നു ഇവര്‍. മരിച്ച മറ്റു രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും വെഞ്ഞാറുമ്മുട് മെഡിക്കല്‍ കോളേജിലുമായാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ആയൂര്‍-കൊട്ടാരക്കര എം സി റോഡില്‍ കമ്പന്‍കോട് പാലത്തിനടുത്തുവച്ചായിരുന്നു അപകടം.

This post was last modified on March 3, 2017 11:36 pm