X

മലവെള്ളപാച്ചിൽ, മലപ്പുറത്ത് ഒഴുക്കിൽപെട്ട് പിഞ്ചുകുഞ്ഞുള്‍പ്പെടെ 3 പേർ മരിച്ചു

ഒഴുക്കില്‍പ്പെട്ട ഷഹീദ, അജ്മല്‍, എന്നിവരെ രക്ഷപ്പെടുത്തി.

മലപ്പുറം ചോക്കാട് പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ അപകടത്തിൽ പെട്ട അഞ്ച് പേരിൽ മുന്ന് പേർ മരിച്ചു.
വേങ്ങര പറമ്പില്‍പടി സ്വദേശി യൂസഫ്(25), ബന്ധു ജുബൈദിയ(31), ഒരു വയസ്സുകാരി അബീഹ എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ രക്ഷപെട്ടു.

ഇവരോടൊപ്പം ഒഴുക്കില്‍പ്പെട്ട ഷഹീദ, അജ്മല്‍, എന്നിവരെ രക്ഷപ്പെടുത്തി. ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു വയസ്സുകാരി അബീഹയുടെ മൃതദേഹം ഏറെ വൈകിയാണ് കണ്ടെത്തിയത്. ഇതോടെ തിരച്ചില്‍ അവസാനിപ്പിച്ചു. രണ്ടുപേരെ നാട്ടുകാരുൾപ്പെട്ട സംഘമാണ് രണ്ട് പേരെ രക്ഷപ്പെടുത്തിയത്.

മലപ്പുറം വേങ്ങരയില്‍നിന്നുള്ള 15 അംഗ സംഘത്തിൽ പെട്ടവരായിരുന്നു അപകടത്തിൽ പെട്ടത്. ചീങ്ങക്കല്ല് സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു അപകടം. പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടായതിനാല്‍ നദിയില്‍ ജലനിരപ്പുയരുകയും അഞ്ചുപേര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

Related Post
Leave a Comment