X

ജെറ്റ് എയര്‍വേസിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സ്ഥാപകന്‍ നരേഷ് ഗോയല്‍ രാജിവെച്ചു

ഇവരുടെ ഓഹരികൾ  കൈവശമുള്ള കൈമാറുന്നതിലൂടെ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി താത്കാലികമായി പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ.

ജെറ്റ് എയര്‍വേസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് സ്ഥാപകനും ചെയര്‍മാനുമായിരുന്നു നരേഷ് ഗോയല്‍. കമ്പനി സാമ്പത്തിക പ്രതിസന്ധിയാണെന്ന റിപ്പോർട്ടുകൾക്ക് പികെയാണ് രാജി. നരേഷ് ഗോയലിനൊപ്പം ഭാര്യ അനിതാ ഗോയലും രാജിവെച്ചിട്ടുണ്ട്. ഓഹരി ഉടമകളില്‍ നിന്നുള്ള സമ്മര്‍ദമാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

1993 ലാണ് ജെറ്റ് എയര്‍വേസ് വിമാന കമ്പനി സ്ഥാപിക്കുന്നത്. ജെറ്റ് എയര്‍വേസിന്റെ ഭൂരിഭാഗം ഓഹരികളും നരേഷ് ഗോയലിന്റെയും ഭാര്യയുടെയും കൈവശമായിരുന്നു. ഇവരുടെ ഓഹരികൾ  കൈവശമുള്ള കൈമാറുന്നതിലൂടെ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി താത്കാലികമായി പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും കമ്പനി വിടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇരുവരും രാജിവെക്കുന്നതോടെ 33 ലക്ഷത്തിലധികം ഓഹരികൾ വില്‍പ്പനക്കെത്തുമെന്നാണ് റിപ്പോർട്ട്.

1993 ലാണ് ജെറ്റ് എയര്‍വേസ് വിമാന കമ്പനി സ്ഥാപിക്കുന്നത്. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും ലാഭത്തിലും മുൻപന്തിയിലും പ്രവർത്തിച്ചിരുന്ന ജെറ്റ് എയര്‍വേസ് അടുത്തിടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. 19 വിമാനങ്ങളാണ് ജെറ്റ് എയര്‍വേസിന്റേതായുള്ളത്. ഇതിൽ അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ കടം വർധിക്കുകയും ജീവനക്കാരുടെ ശമ്പള വിതരണം ഉൾപ്പെടെ മുടങ്ങുകയുമായിരുന്നു. നിലവില്‍ 100 കോടി ഡോളറിന്റെ കടമാണ് ജെറ്റ് എയര്‍വേസിനുള്ളത്.

This post was last modified on March 25, 2019 6:44 pm