വിദേശത്ത് പോകാനുള്ള ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. തനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച് ലുക്കൗട്ട് നോട്ടീസ് റദ്ദാക്കണമെന്ന ഗോയലിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. വിദേശത്ത് പോകണമെങ്കില്‍ ആദ്യം 18,000 കോടി രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് സുരേഷ് കെയ്റ്റിന്റതാണ് ഉത്തരവ്.
മെയ് 25 -ാം തീയതി ദുബായിലേക്ക് പോകാനുള്ള വിമാനത്തില്‍നിന്ന് ഇറക്കി വിടുമ്പോള്‍ മാത്രമാണ് തനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉള്ള വിവരം അറിയുന്നതെന്നും നരേഷ് ഗോയല്‍ പറഞ്ഞു. ആ ഘട്ടത്തില്‍ തനിക്കെതിരെ കേസുകള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വാദിച്ചു. ദുബായിലേക്ക് പോകാന്‍ ശ്രമിച്ചത് ഏതെങ്കിലും തരത്തിലുള്ള അന്വേഷണങ്ങളില്‍നിന്ന് ഒഴിവാകാന്‍ വേണ്ടിയാണെന്ന് തെളിയിക്കുന്ന വസ്തുതകളൊന്നുമില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
വിദേശ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കേണ്ടതുണ്ടെന്നും അതിന് അനുമതി നല്‍കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ദുബായ്, ലണ്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത് ജെറ്റ് ഗ്രൂപ്പിന് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണെന്നും നരേഷ് ഗോയല്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ഈഘട്ടത്തില്‍ വിദേശത്ത് പോകണമെങ്കില്‍ 18000 കോടി രൂപ കെട്ടിവെയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
നരേഷ് ഗോയലിനെതിരെ നിലനില്‍ക്കുന്നത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യ ആരോപണമാണ് എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മണീന്ദര്‍ ആചാര്യ പറഞ്ഞു. 18,000 കോടി രൂപയുടെ തട്ടിപ്പാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഈ ഘട്ടത്തിലാണ് അത്രയും തുക കെട്ടിവെച്ച് വിദേശത്ത് പോകാമെന്ന് കോടതി പറഞ്ഞത്. കേസില്‍ കേന്ദ്ര സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അടുത്ത മാസം 23 ന് കേസ് വീണ്ടും പരിഗണിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് നിര്‍ത്തുകയായിരുന്നു. പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് ഗോയല്‍ കമ്പനിയുടെ ഡയറക്ടര് ബോര്‍ഡില്‍ നിന്ന് രാജിവെച്ചത്. 26 വര്‍ഷം മുമ്പാണ് ജെറ്റ് എയര്‍വേയ്‌സ് ആരംഭിച്ചത്.
This post was last modified on July 10, 2019 1:13 pm
Leave a Comment