X

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് പലിശ കൂട്ടാന്‍ ധനമന്ത്രാലയം അനുമതി നല്‍കി

ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചശേഷം ആദായനികുതിവകുപ്പും തൊഴില്‍ മന്ത്രാലയവും നിരക്ക് വിജ്ഞാപനം ചെയ്യേണ്ടതുണ്ട്

2018-19 സാമ്പത്തിക വര്‍ഷത്തില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 8.65 ശതമാനം പലിശ അനുവദിക്കാനുള്ള ഇ.പി.എഫ്.ഒ.യുടെ തീരുമാനത്തിന് ധനമന്ത്രാലയത്തിന്റെ ധനസേവനവകുപ്പ് അനുമതി നല്‍കി.

നിലവില്‍ 8.55 ശതമാണ് പലിശ സംഘടിതമേഖലയില്‍ ജോലിചെയ്യുന്ന ആറുകോടിയിലധികം തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്നതാണ് തീരുമാനം. 2016-17ല്‍ ഇ.പി.എഫ്. പലിശ 8.8 ശതമാനത്തില്‍നിന്ന് 8.65 ശതമാനമാക്കി കുറച്ചിരുന്നു.

ഫെബ്രുവരിയില്‍ കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗംഗവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇ.പി.എഫ്.ഒ. ഉന്നതാധികാര യോഗത്തിലാണ് പലിശ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചശേഷം ആദായനികുതിവകുപ്പും തൊഴില്‍ മന്ത്രാലയവും നിരക്ക് വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. അതുകഴിഞ്ഞായിരിക്കും പുതിയ നിരക്കില്‍ പലിശ വരവുവെയ്ക്കാന്‍ ഇ.പി.എഫ്.ഒ. അതിന്റെ 120 പ്രാദേശിക ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കുക.വാര്‍ത്താ ഏജന്‍സി പി.ടി.ഐ.യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

This post was last modified on June 7, 2019 12:04 pm