X

പാല്‍ 90 ദിവസംവരെ കേടുകൂടാതിരിക്കും; പുതിയ പായ്ക്കറ്റുമായി മില്‍മ

90ദിവസംവരെ കേടുകൂടാതിരിക്കുന്ന പാല്‍ പായ്ക്കറ്റിന് 23 രൂപ വിലയ്ക്കാണ് മില്‍മ വിപണിയിലെത്തിക്കുന്നത്.

ദീര്‍ഘകാലം കേടുകൂടാതിരിക്കുന്ന മില്‍മ ലോങ് ലൈഫ് പാലിന്റെ വിപണനോദ്ഘാടനം കൊച്ചിയില്‍ മന്ത്രി കെ രാജു നിര്‍വഹിച്ചു . പ്രളയക്കെടുതിയില്‍ നിന്ന് കരകയാറാന്‍ ക്ഷീരമേഖലയില്‍ 22കോടിരൂപ ചെലവിടുമെന്ന് മന്ത്രി അറിയിച്ചു.പുതിയ മില്‍മ പാല്‍പായ്ക്കറ്റിന്റെ ഡിസൈനുകളും കൊച്ചിയില് നടന്ന ചടങ്ങില്‍ മില്‍മ പുറത്തിറക്കി. പ്രളയം ക്ഷീരമേഖലയിലുണ്ടാക്കിയ നഷ്ടം മറികടക്കാനുള്ള പരിശ്രമത്തില്‍ ക്ഷീരകകര്‍ഷകര്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് മന്ത്രി കെ രാജു പറഞ്ഞു.

ധവളവിപ്ലവത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ വര്‍ഗീസ് കുര്യന്റെ ജന്മദിനത്തിന്റെ ഭാഗമായുള്ള ദേശീയക്ഷീരദിനാചരണ ചടങ്ങില്‍ മികച്ച ക്ഷീര കര്‍ഷകരെ ആദരിക്കുകയു ചെയ്തു.വിപണിയുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള സമഗ്രപരിഷ്‌കാരമാണ് മില്‍മ കേരളമൊട്ടാകെയുള്ള ക്ഷീരസംഘങ്ങളില്‍ നടപ്പാക്കുന്നത് .

രാസവസ്തുക്കളൊന്നും ചേര്‍ക്കാതെ 90ദിവസംവരെ കേടുകൂടാതിരിക്കുന്ന പാല്‍ പായ്ക്കറ്റിന് 23 രൂപ വിലയ്ക്കാണ് മില്‍മ വിപണിയിലെത്തിക്കുന്നത്. ഇതിനായി കണ്ണൂര്‍ ശ്രീകണ്ഠാപുരത്തെ മില്‍മ ഡയറിയില്‍ ആധുനിക യന്ത്രസംവിധാനങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു.ഇതിനുപുറമേ എറണാകുളം ഡയറിയില്‍ നിന്ന് ലെസ്സിയും മില്‍മ വിപണിയിലെത്തിക്കും .