X

കൊച്ചിയിലെ ഹോസ്പിറ്റാലിറ്റി ബിസിനസ്സിനെ മാറ്റിമറിച്ച് ഓയോ

പങ്കാളികളായ അസറ്റ് ഓണര്‍മാര്‍ക്കുവേണ്ടി ഓയോ ഹോട്ടല്‍ ആന്‍ഡ് ഹോംസ് ക്യാഷ് ഇന്‍ ബാങ്ക് (സിബ്) സൗകര്യം ലഭ്യമാക്കി.

ഓയോ പാര്‍ട്ണര്‍ എന്‍ഗേജ്‌മെന്റ് നെറ്റ്‌വര്‍ക്ക് (ഓപ്പണ്‍), കോ-ഓയോ ആപ്പ് എന്നിവയ്ക്കു ശേഷം തങ്ങളുടെ പങ്കാളികളായ അസറ്റ് ഓണര്‍മാര്‍ക്കുവേണ്ടി ഓയോ ഹോട്ടല്‍ ആന്‍ഡ് ഹോംസ് ക്യാഷ് ഇന്‍ ബാങ്ക് (സിബ്) സൗകര്യം ലഭ്യമാക്കി. ഉടമകള്‍ക്ക് അവരുടെ ഹോട്ടല്‍ കെട്ടിടങ്ങള്‍ നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഈടില്ലാതെ വേഗത്തിലും പ്രയാസം കൂടാതെയും ബിസിനസ്സ് വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് സിബ്.

2018-ലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്നുണ്ടായ പ്രഹരത്തില്‍നിന്നു കേരളത്തിലെ ടൂറിസം വ്യവസായത്തെ തിരിച്ചുകൊണ്ടുവരുവാന്‍ ഓയോ മികച്ച പിന്തുണയാണ് നല്‍കിയത്. പങ്കാളികളായ ഹോട്ടല്‍, ഹോംസ്റ്റേ ഉടമകളെ അവരുടെ അസറ്റുകള്‍ റിക്കാര്‍ഡ് സമയത്തിനുള്ളില്‍ പുനര്‍നിര്‍മിക്കാന്‍ ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് സഹായം നല്‍കി. കൊച്ചിയിലെ ഹോസ്പിറ്റാലിറ്റി മേഖലയുടെ മുഖം തന്നെ മാറ്റുവാന്‍ ഓയോ വലിയ തോതില്‍ സഹായിച്ചു. ഇതുവഴി നിരവധി ചെറു സംരംഭകരെ സൃഷ്ടിക്കാനും സാധിച്ചു.

കൊച്ചി സന്ദര്‍ശിക്കുന്ന ഓരോ അതിഥിക്കും മികച്ച അനുഭവം പ്രദാനം ചെയ്യാന്‍ ഓയോയുടെ സാങ്കേതിക വിദ്യ അസറ്റ് ഉടമകളെ സഹായിച്ചു. ഇതുവഴി കൊച്ചി ഏറ്റവും ആകര്‍ഷകമായ വിനോദ സഞ്ചാര ലക്ഷ്യസ്ഥാനമായി വീണ്ടും മാറിയിരിക്കുകയാണ്. ഡോക്ടറും ഹോട്ടല്‍ ബിസിനസ്സ് സംരംഭകനുമായ ജോര്‍ജ് മാഞ്ഞൂരാന്‍, ഹോസ്പിറ്റാലിറ്റി വ്യവസായത്തെ പാഷനായി കാണുന്ന പോള്‍ ഡേവിസ് ഇടശ്ശേരി തുടങ്ങിയവര്‍ ഓയോയോടു ചേര്‍ന്നു വിജയത്തിലേക്കു കടന്ന സംരംഭകരില്‍ ചിലരാണ്.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദേശ ടൂറിസ്റ്റുകളുടെ കേരളത്തിലേയ്ക്കുള്ള എണ്ണം ഇരട്ടിയാക്കാനും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 30 ശതമാനം കണ്ടു വര്‍ധിപ്പിക്കുവാനും കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ലക്ഷ്യമിടുന്നുണ്ട്. അടുത്തകാലത്തു തുറന്നുകൊടുത്ത കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ പ്രവാഹത്തില്‍ വര്‍ധനയുണ്ടാക്കും. ഇതു കേരളത്തിന്റെ സമ്പദ്ഘടനയ്ക്കു കരുത്തു പകരുകയും ചെയ്യും. കേരളത്തിന്റെ ടൂറിസം വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ചെറുകിട, ഇടത്തരം അസറ്റ് ഉടമകള്‍ക്കു സാമ്പത്തിക, സാങ്കേതിക പിന്തുണയുമായി ഓയോ
എപ്പോഴുമുണ്ടായിരിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.

This post was last modified on July 18, 2019 10:13 am