X

എസ്എന്‍ഡിപി പകല്‍ കൊള്ള നടത്തുന്നു: കോടിയേരി

അഴിമുഖം പ്രതിനിധി

എസ്എന്‍ഡിപി യോഗം കേരളത്തില്‍ പകല്‍ക്കൊള്ള നടത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. എസ്എന്‍ഡിപി മൈക്രോ ഫൈനാന്‍സിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പ് അംഗീകരിക്കാനാകില്ല. മൈക്രോഫൈനാന്‍സിനായി എസ്എന്‍ഡിപിക്കു ലഭിച്ച 5000 കോടി രൂപ എവിടെ നിന്ന് കിട്ടിയെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. പദ്ധതിയുടെ പേരില്‍ വെള്ളാപ്പള്ളി നടേശനും സംഘവും പാവപ്പെട്ട സ്ത്രീകളെ വഴിയാധാരം ആക്കുന്നുവെന്നും കോടിയേരി പാലക്കാട് പറഞ്ഞു.

This post was last modified on October 8, 2015 1:13 pm