X

ജമ്മുവില്‍ ബീഫ് പാര്‍ട്ടി നടത്തിയ എംഎല്‍എയെ ബിജെപി എംഎല്‍എമാര്‍ തല്ലി

അഴിമുഖം പ്രതിനിധി

പശുവിനെ ഇറച്ചിക്കായി കൊല്ലുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബീഫ് പാര്‍ട്ടി നടത്തിയ ജമ്മുകശ്മീരിലെ സ്വതന്ത്ര എംഎല്‍എ എഞ്ചിനീയര്‍ റാഷിദിനെ ബിജെപി എംഎല്‍എമാര്‍ നിയമസഭയുടെ ഉള്ളില്‍ വച്ച് കൈയേറ്റം ചെയ്തു. നിയമസഭാ നടപടികള്‍ ആരംഭിക്കുന്നത് തൊട്ടുമുമ്പ് റാഷിദ് സഭയ്ക്കുള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ ബിജെപി അംഗങ്ങള്‍ അദ്ദേഹത്തെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ ഇടപെടാതിരുന്നുവെങ്കില്‍ റാഷിദിന് മാരകമായ പരിക്കേല്‍ക്കുമായിരുന്നു. റഷീദിനെ ആക്രമിച്ചതിനെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും  അപലപിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുതിര്‍ന്ന ബിജെപി എംഎല്‍എ നിര്‍മ്മല്‍ സിംഗ് മാപ്പ് പറഞ്ഞുവെങ്കിലും റാഷിദ് ബീഫ് പാര്‍ട്ടി നടത്തിയത് തെറ്റാണെന്ന വാദത്തില്‍ ഉറച്ചു നിന്നു. ജമ്മുകശ്മീരില്‍ പിഡിപി-ബിജെപി സഖ്യമാണ് ഭരണം നടത്തുന്നത്.

This post was last modified on October 8, 2015 12:12 pm