അഴിമുഖം പ്രതിനിധി
19 അംഗ പുതുമുഖങ്ങളുമായി കേന്ദ്രമന്ത്രിസഭാ പുന:സംഘടന പൂര്‍ണ്ണമായി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയതാണ് പ്രത്യേകത. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പുന:സംഘടന.ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ക്കാണ് പുന:സംഘടനയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്.
മധ്യപ്രദേശില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഫഗന്‍ സിംഗ് കുലസ്‌തെ, അനില്‍ മാധവ് ധവേ, രാജ്യസഭാംഗമായ എംജെ അക്ബര്‍, പശ്ചിമബംഗളാളില്‍ നിന്നുള്ള അംഗങ്ങളായ എസ്എസ് അലുവാലിയ, രമേഷ് ചന്ദപ്പ ജിഗഞ്ജിനഗി, വിജയ് ഗോയല്‍, മഹാരാഷ്ട്രയിലെ ദലിത് നേതാവായ രാംദാസ് അതാവാലേ, ഡോ.സുഭാഷ് ഭാംറെ, അസമില്‍ നിന്നുള്ള രാജന്‍ ഗോഹെയ്ന്‍, പുരുഷോത്തം റുപാലെ,ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയായ പര്‍ഷോത്തം റുപാലേ, ജസ്വന്ത് സിംഗ് ഭാഭോര്‍, മണ്‍സൂഖ് മാണ്ഡവ്യ, രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നുള്ള എംപി അര്‍ജ്ജുന്‍ റാം മെഹ്‌വാള്‍, സിആര്‍ ചൗധരി, പിപി ചൗധരി, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഡോ.മഹേന്ദ്രനാഥ് പാണ്ഡേ, കൃഷ്ണ രാജ്, അനുപ്രിയ സിംഗ് പട്ടേല്‍, ഉത്തരാഖണ്ഡില്‍ നിന്നുള്ള അജയ് താംത എന്നിവരാണ് ഇന്ന് സ്ഥാനമേറ്റത്.
രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയാണ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, മറ്റ് കേന്ദ്രമന്ത്രിമാര്‍,ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
This post was last modified on December 27, 2016 4:15 pm
Leave a Comment