X

മോദിയുടെ റാലികള്‍ റദ്ദാക്കുന്നത് തെറ്റായ സന്ദേശം നല്‍കും: ശത്രുഘനന്‍ സിന്‍ഹ

ബീഹാറില്‍ മോദിയുടെ റാലികള്‍ റദ്ദാക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അഭിനേതാവും ബിജെപി എംപിയുമായ ശത്രുഘനന്‍ സിന്‍ഹ അഭിപ്രായപ്പെട്ടു. റാലികള്‍ റദ്ദാക്കാന്‍ കാരണം ബീഹാറിലെ നേതാക്കളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന നേതൃത്വത്തിലെ ഏകാധിപത്യ പ്രവണതയുള്ള ചില നേതാക്കളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് എന്ന് സിന്‍ഹ പറഞ്ഞു. ബിജെപിയുടെ താര പ്രചാരകരില്‍ ഒരാളാണ് സിന്‍ഹയെങ്കിലും ഇതുവരെ അദ്ദേഹം ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല. വാജ്‌പേയി സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായിരുന്ന സിന്‍ഹ ഇന്നലെ വിലക്കയറ്റത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയൊന്നു എടുക്കാത്തതിനെ വിമര്‍ശിച്ചിരുന്നു.

This post was last modified on December 27, 2016 3:20 pm

Related Post
Leave a Comment