X

എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും വിവരാവകാശ പ്രകാരം പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി

വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ക്ക് വിവേചനം വേണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മന്ത്രിസഭാ തീരുമാനങ്ങളെല്ലാം അപ്പപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്‍കാനാകാത്തതും നല്‍കിക്കൂടാത്തതുമായ വിവരങ്ങള്‍ ഉണ്ട്. ചില തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പ് പുറത്തുവിട്ടാല്‍ അതിന് അര്‍ത്ഥമില്ലാതാകും. വ്യക്തിപരമായ ദുരുദ്ദേശങ്ങള്‍ക്കായി വിവരാവകാശ നിയമം ഉപയോഗിക്കരുത്. വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണം. വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന വിവരങ്ങള്‍ക്ക് വിവേചനം വേണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

This post was last modified on January 20, 2017 1:09 pm