X

കേസ് എഴുതി തള്ളിയിട്ടില്ല; നദീര്‍ ആറളം കേസിലെ ആറാം പ്രതി

പോലീസ് മുമ്പ് പറഞ്ഞിരുന്നത് നദീറിനെതിരായ കേസ് എഴുതി തള്ളിയെന്നായിരുന്നു എന്നാണ്

സാമൂഹികപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ നദീറിനെതിരെയുള്ള കേസ് എഴുത്തി തള്ളിയിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. ഹൈക്കോടതിയില്‍ നദീര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ലഭിച്ച മറുപടിയില്‍ നദിയെ ആറളം കേസിലെ ആറാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിവരം ലഭിച്ചത്. ആറളത്തെ ആദിവാസികള്‍ക്കിടയില്‍ ഭീഷണിപ്പെടുത്തി മാവോയിസ്റ്റ് അനുകൂല നോട്ടീസ് വിതരണം ചെയ്തുവെന്നാണ് നദീറിനെതിരെയുള്ള കേസ്.

എന്നാല്‍ പോലീസ് മുമ്പ് പറഞ്ഞിരുന്നത് നദീറിനെതിരായ കേസ് എഴുതി തള്ളിയെന്നായിരുന്നു എന്നാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഡിസംബര്‍ 19ന് നദീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് പ്രതിഷേധത്തെ തുടര്‍ന്ന് നദീറിനെതിരെ കേസില്ലെന്ന് പറഞ്ഞ് വിടുകയായിരുന്നു. നിലവില്‍ ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കാവുന്ന സാഹചര്യമാണെന്നാണ് നദീറിനോട് ആവിശ്യപ്പെട്ടിരിക്കുന്നു.

Related Post
Leave a Comment