X

ദേശീയ പതാകയെ അപമാനിച്ചു ; മോദിക്കെതിരെ കേസ്

അഴിമുഖം പ്രതിനിധി

ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ്.ബീഹാറിലെ പൊഖരിയ സ്വദേശിയായ പ്രകാശ് കുമാറാണ് പാറ്റ്നയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. അന്താരാഷ്ട്ര യോഗാദിനാചരണങ്ങള്‍ക്കിടെ പ്രധാനമന്ത്രി ദേശീയ പതാക ഉപയോഗിച്ച് കൈയ്യും മുഖവും തുടയ്ക്കുകയും പതാകയ്ക്കു മുകളില്‍ ഇരിക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇത് ദേശീയ പതാകയെ അപമാനിക്കുന്ന നടപടിയാണെന്നും രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരുടെ രാജ്യസ്‌നേഹത്തിന് മുറിവേല്‍പ്പിക്കുന്നതുമാണെന്നും പ്രകാശ് കുമാറിന്റെ പരാതിയില്‍ സൂചിപ്പിക്കുന്നു. ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് മോദിയുടെ ചിത്രങ്ങളും സംഭവത്തിന്റെ തെളിവായി പരാതിക്കാരന്‍ പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കേസ് ജൂലൈ 16ന് കോടതി പരിഗണിക്കും.

 

This post was last modified on June 30, 2016 9:36 am