X

നയന്‍താരയുടെ പുതിയ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്

സിബിഎഫ്‌സിയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കാന്‍ അണിയറക്കാര്‍ ശ്രമിക്കുന്നുണ്ട്

തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താര നായികയാകുന്ന പുതിയ ചിത്രം ഡോറയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത് എ സര്‍ട്ടിഫിക്കറ്റ്. ഹൊറര്‍ ചിത്രമായ ഡോറയില്‍ ഭയപ്പെടുത്തുന്ന രംഗങ്ങളുടെ അതിപ്രസരം ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ബോര്‍ഡ് ഡോറയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കറ്റ്(സിബിഎഫ്‌സി) സമിതിയുടെ ഈ തീരുമാനം.

അതേ സമയം റിവിഷന്‍ പെറ്റീഷന്‍ നല്‍കി സിബിഎഫ്‌സിയില്‍ നിന്നും ഡോറയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് വാങ്ങിയെടുക്കാന്‍ അണിയറപ്രവര്‍ത്തകര്‍ നീക്കം നടത്തുന്നുണ്ടെങ്കിലും മാര്‍ച്ച് 31 ന് റിലീസ് നിശ്ചയിച്ചിരിക്കുന്നതിനാല്‍ അതിനു മുമ്പ് അനുകൂലമായ തീരുമാനം സെന്‍സര്‍ ബോര്‍ഡില്‍ നിന്നും സിനിമയ്ക്ക് ഉണ്ടാവാന്‍ സാധ്യതയില്ല. അതിനാല്‍ നയന്‍താര ചിത്രം എ സര്‍ട്ടിഫിക്കറ്റുമായി തന്നെ റിലീസ് ചെയ്യേണ്ടി വരും.

ഹൊറര്‍-ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ഡോറ ദാസ് രാമസ്വാമിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ എ സര്‍കുണന്‍ ആണു ചിത്രം നിര്‍മിച്ചിരിക്കുന്നത്. തമ്പി രാമയ്യ, ഹരീഷ് ഉത്തമന്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.ടിക് ടിക് ടിക് എന്നായിരുന്നു ആദ്യം ചിത്രത്തിനിട്ട പേര്. വിജയം നേടിയ മായ എന്ന ഹൊറര്‍ ചിത്രത്തിനുശേഷം നയന്‍താര മുഖ്യവേഷത്തില്‍ എത്തുന്ന അടുത്ത ഹൊറര്‍ ചിത്രമാണ് ഡോറ. ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്.

This post was last modified on March 21, 2017 12:56 pm

Related Post
Leave a Comment