X

നിവിന്‍ പോളിയും തെന്നിന്ത്യന്‍ താരറാണി നയന്‍ താരയും തളത്തില്‍ ദിനേശനും ശോഭയുമായി എത്തുന്ന ലൗ ആക്ഷന്‍ ഡ്രാമ തിയറ്ററുകളിലേക്ക്

രണ്ടാമത്തെ കൂടിക്കാഴ്ച്ചയിലായിരുന്നു ഇരുവരും പ്രണയത്തിലായത്.

nivin pauly nayanthara love action drama movie

നിവിന്‍ പോളിയും തെന്നിന്ത്യന്‍ താരറാണി നയന്‍ താരയും തളത്തില്‍ ദിനേശനും ശോഭയുമായി എത്തുന്ന ലൗ ആക്ഷന്‍ ഡ്രാമ ഒടുവില്‍ തിയറ്ററുകളിലേക്ക്.

മലയാളികള്‍ എന്നും ചിരിയോടെ ഓര്‍ക്കുന്ന തളത്തില്‍ ദിനേശനും ശോഭയും വീണ്ടും എത്തിയിരിക്കുകയാണ് ചിത്രത്തില്‍. വടക്കുനോക്കി യന്ത്രത്തിലെ ഹിറ്റ് ദമ്പതികളുടെ പേരില്‍ നിവിന്‍ പോളിയും നയന്‍താരയുമാണ് അഭിനയിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ രചനയും, സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ.

മുപ്പതാം വയസിലും വിവാഹം കഴിക്കാതെ നില്‍ക്കുന്ന ചെറുപ്പക്കാരനാണ് ചിത്രത്തിലെ ദിനേശന്‍. ഗള്‍ഫിലായിരുന്നു, മടങ്ങിവന്ന് ഇനി എന്ത് ചെയ്യണമെന്ന് ആലോചിക്കുമ്പോഴാണ് ദിനേശന്‍ ശോഭയെ കാണുന്നത്. എന്നാല്‍ രണ്ടാമത്തെ കൂടിക്കാഴ്ച്ചയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. ഈ കൂടിക്കാഴ്ച്ച വഴിത്തിരിവാകുന്നതാണ് കഥ.

ചെന്നൈയിലും കേരളത്തിലുമായാണ് കഥ നടക്കുന്നത്. നല്ലൊരു ഭാഗം ചിത്രീകരണവും ചെന്നൈയില്‍ തന്നെയായിരുന്നു. ഏറെ സമയമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

തെലുങ്ക് കന്നട താരം ധന്യ ബാലകൃഷ്ണയും ചിത്രത്തിലെ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനു മഞ്ജിത്ത്,വിനീത് ശ്രീനിവാസന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു.

മുസ്ലിങ്ങളും പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളും സ്വാഭാവികമായി കുറ്റവാസനയുള്ളവരാണെന്ന് രണ്ടിലൊന്ന് പൊലീസുകാരും കരുതുന്നുവെന്ന് പഠനം

This post was last modified on August 28, 2019 10:14 am