രണ്ടാം മാറാട് കലാപക്കേസ് അന്വേഷിക്കുന്ന സിബിഐ മുസ്ലിം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എം സി മായിന്‍ ഹാജി, പി പി മൊയ്തീന്‍ കോയ എന്നീ ലീഗ് നേതാക്കളും നാല് മഹല്ല് കമ്മിറ്റി അംഗങ്ങള്‍ പേര് വ്യക്തമായിട്ടില്ലാത്ത ചില എന്‍ഡിഎഫ് നേതാക്കള്‍, ഏതാനും തീവ്രവാദ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.
എറണാകുളം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാറാട് കലാപത്തിന്റെ ഗൂഢാലോചനയാണ് സിബിഐ അന്വേഷിക്കുന്നത്. അതേസമയം നേരത്തെയുള്ള ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ തന്നെ വീണ്ടും രജിസ്റ്റര്‍ ചെയ്യുകയായിരുന്നു സിബിഐ. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസന്വേഷണത്തിന്റെ ചുമതല. മാറാട് അന്വേഷണ കമ്മിഷണറായ ജസ്റ്റിസ് തോമസ് പി ജോസഫ് ദേശസുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
നവംബര്‍ 10നാണ് ഹൈക്കോടതി അന്വേഷണം സിബിഐയ്ക്ക് വിട്ടത്. ആദ്യം വിസമ്മതിച്ച സിബിഐ പിന്നീട് കേസ് ഏറ്റെടുക്കുകയായിരുന്നു.
Leave a Comment