X

ചന്ദ്രബോസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

അഴിമുഖം പ്രതിനിധി

ചന്ദ്രബോസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പേരാമംഗലം സിഐ പിസി ബിജുകുമാര്‍ ആണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

ഇരുപത്തിയേഴിലധികം ശാസ്ത്രീയ തെളിവുകളുടേയും നൂറിലേറെ സാക്ഷിമൊഴികളുടേയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. ശാസ്ത്രീയ പരിശോധനാഫലങ്ങള്‍, സാക്ഷിമൊഴികള്‍, കണ്ടെടുത്തവയും അന്വേഷിച്ചു കണ്ടെത്തിയതുമായ തെളിവുകള്‍, വിശദാംശങ്ങള്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തരംതിരിച്ച്, ഒന്നിപ്പിച്ചതാണു കുറ്റപത്രം. നിസാമിന്റെ ഭാര്യ അമല്‍ കേസിലെ 11-ാം സാക്ഷിയാണ്.

സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഉദയഭാനു, സഹ അഭിഭാഷകര്‍, കമ്മീഷണര്‍, അസി. കമ്മീഷണര്‍ ആര്‍. ജയചന്ദ്രന്‍പിള്ള, പേരാമംഗലം സിഐ പി.സി. ബിജുകുമാര്‍, അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ 15 അംഗ സംഘമാണ് കുറ്റപത്രം തയാറാക്കിയത്.

This post was last modified on December 27, 2016 2:53 pm