X

ചരിത്രത്തില്‍ ഇന്ന്: ചാര്‍ളി ചാപ്ലിനും ഗ്രാന്‍ഡ് കാനോണും

1927 ജനുവരി 11 
ചാര്‍ളി ചാപ്ലിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നു

ലോകപ്രശസ്ത ഹാസ്യസാമ്രാട്ട് ചാര്‍ളി ചാപ്ലിന്റെ സ്വത്തുക്കള്‍ 1927 ജനുവരി 11 ന് കോടതി ഉത്തരവിനെ തുടര്‍ന്ന് മരവിപ്പിച്ചു. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ലിറ്റ ഗ്രേ ചാപ്ലിന്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയെത്തുടര്‍ന്നായിരുന്നു ചാപ്ലിന്റെ സ്വത്തുക്കള്‍ക്കുമേല്‍ നിയന്ത്രണം വന്നത്. ലിറ്റയ്ക്ക് 16 വയസുള്ളപ്പോഴായിരുന്നു ചാപ്ലിന്‍ അവരെ വിവാഹം കഴിക്കുന്നത്. അപ്പോള്‍ ചാപ്ലിന്റെ പ്രായം 35. ലക്ഷക്കണിക്കിന് ഡോളര്‍ നഷ്ടപരിഹാരം നല്‍കിയാണ് ചാപ്ലിന്‍ ലിറ്റയുമായുള്ള വിവാഹബന്ധം ഒഴിഞ്ഞത്.

1908 ജനുവരി 11 
ഗ്രാന്‍ഡ് കാനോണ്‍ ദേശീയ സ്വത്തായി പ്രഖ്യാപ്പിക്കുന്നു

വടക്കു പടിഞ്ഞാറന്‍ അരസോണയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാന്‍ഡ് കാനോണ്‍
 മലയിടുക്കുകളെ 1908 ജനുവരി 11 ന് അമേരിക്ക തങ്ങളുടെ ദേശീയസ്വത്തായി പ്രഖ്യാപിച്ചു.

സ്പാനിഷ് പര്യവേഷകനായ ഫ്രാന്‍സിസ്‌കോ വാസ്‌ക്വസ് കോറനാഡോ ആണ് 1540 ല്‍ ആദ്യമായി ഗ്രാന്‍ഡ് കാനോണ്‍ കണ്ടെത്തുന്നത്. ഭൂമിയിലെ പ്രകൃതിദത്ത അത്ഭുതങ്ങളിലൊന്നായാണ് ഗ്രാന്‍ഡ് കാനോണെ വിശേഷിപ്പിക്കുന്നത്. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് ഈ മലയിടുക്കുകളുടെ ഭംഗി ആസ്വദിക്കാനെത്തുന്നത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

This post was last modified on January 11, 2015 12:48 pm