X

മണി മന്ത്രിസഭയില്‍ തുടരണമോയെന്ന് പിണറായി തീരുമാനിക്കണം: ചെന്നിത്തല

ചെന്നിത്തലയെ ഊളമ്പാറയ്ക്ക് അയക്കണമെന്ന് മണി പറഞ്ഞിരുന്നു

ഐഎഎസ് ഉദ്യോഗസ്ഥരെ മ്ലേച്ഛമായി അധിക്ഷേപിക്കുന്ന മന്ത്രി എംഎം മണി മന്ത്രിസഭയില്‍ തുടരണമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎഎസ് ഉദ്യോഗസ്ഥരെ മന്ത്രി അധിക്ഷേപിച്ചത് തെറ്റ് തന്നെയാണ്.

ഇത്തരത്തിലുള്ള നടപടികളെ ഒരുവിധത്തിലും ന്യായീകരിക്കാനാകില്ല. ആരെ ഊളമ്പാറയ്ക്ക് അയക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല ആര്‍എസ്എസുകാരനാണെന്നും ചെന്നിത്തലയെ ഊളമ്പാറയ്ക്ക് അയക്കണമെന്നും ഇന്ന് ഒരു സ്വാകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി മണി പറഞ്ഞിരുന്നു. ഇതോടൊപ്പമാണ് ദേവികുളം സബ്കളക്ടറെ ചെറ്റയെന്നും കളക്ടറെ കഴിവുകെട്ടവനെന്നും വിളിച്ചത്.