X

വാളയാറിലെ കുട്ടികളുടെ മരണം: പ്രതികള്‍ക്ക് സര്‍ക്കാരിന്റെ സംരക്ഷണമെന്ന് ചെന്നിത്തല

കേസിലെ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണമുണ്ട്. ഭരണകക്ഷിയില്‍പ്പെട്ടയാളുകളാണ് പ്രതികള്‍. സ്ത്രീകളെ പിച്ചിച്ചീന്തുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായി നില്‍ക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

വാളയാറിലെ കുട്ടികളുടെ മരണത്തില്‍ ഭരണകക്ഷിയില്‍ പെട്ടവരാണ് ഉത്തരവാദികളെന്നും അവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വാളയാറിലും വയനാട്ടിലും സ്ത്രീകള്‍ക്കെതിരേയുണ്ടായ കേസുകളില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നും ചെന്നിത്തല ആരോപിച്ചു. കേസിലെ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണമുണ്ട്. ഭരണകക്ഷിയില്‍പ്പെട്ടയാളുകളാണ് പ്രതികള്‍. സ്ത്രീകളെ പിച്ചിച്ചീന്തുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായി നില്‍ക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സ്ത്രീപീഡകരും ഗുണ്ടകളും സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. യൂണിവേഴ്‌സിറ്റി കോളജില്‍ സദാചാര പൊലീസുകാര്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. പൊലീസ് എഴുതിക്കൊടുക്കുന്ന കാര്യം മാത്രമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ വീട് വെള്ളിയാഴ്ച സന്ദര്‍ശിക്കുമെന്നും ചെന്നിത്തല അദ്ദേഹം. സ്ത്രീ സുരക്ഷ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു.

This post was last modified on March 8, 2017 11:56 am