X

പരസ്യമായി ശകാരിച്ചതില്‍ ചീഫ് സെക്രട്ടറിക്ക് അതൃപ്തി; മുഖ്യമന്ത്രി നോക്കുകുത്തിയെന്ന് ചെന്നിത്തല

കൂട്ട അവധിയെടുത്ത ഐഎഎസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി സ്വീകരിച്ച സമീപനത്തില്‍ ചീഫ് സെക്രട്ടറി അതൃപ്തി അറിയിച്ചിരുന്നു

ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് മുഖ്യമന്ത്രി ശകാരിച്ചതില്‍ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന് അതൃപ്തിയെന്ന് സൂചന. തെറ്റായ നടപടിയാണ് മുഖ്യമന്ത്രിയുടേതെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ വിമര്‍ശനം. അതേസമയം ചീഫ് സെക്രട്ടറി രാജി വച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ തള്ളി. കൂട്ട അവധിയെടുത്ത ഐഎഎസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി സ്വീകരിച്ച സമീപനത്തില്‍ ചീഫ് സെക്രട്ടറി അതൃപ്തി അറിയിച്ചിരുന്നു.

ഇതിനിടെ സംസ്ഥാനത്ത് ഐഎഎസുകാരുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോക്കുകുത്തിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോരില്‍ പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി മുന്‍കൈ എടുത്തില്ല. സംസ്ഥാനത്ത് വലിയ ഭരണ പ്രതിസന്ധിയാണുള്ളത്. സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

This post was last modified on January 10, 2017 11:54 am

Related Post
Leave a Comment