X

ഷീ ജിന്‍ പിംഗിന്റെ കാലാവധി നീട്ടുന്നു; രണ്ട് ടേം പരിധി റദ്ദാക്കാന്‍ ചൈനീസ്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

പുതിയ ഭേദഗതി വന്നാല്‍ 2023ന് ശേഷവും ഷി പ്രസിഡന്റായി തുടരും. 2013ല്‍ പ്രസിഡന്റായ ഷി ജിന്‍ പിങിന്റെ ആദ്യം ടേം അവസാനിക്കാറാവുകയാണ്.

തുടര്‍ച്ചയായി രണ്ട് ടേം എന്ന അധികാര പരിധി റദ്ദാക്കാനുള്ള നിര്‍ദ്ദേശം ചൈനീസ് കമ്മ്യൂണിസ്്റ്റ് പാര്‍ട്ടി (സിപിസി) മുന്നോട്ടുവച്ചു. പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ അധികാര കാലാവധി നീട്ടുന്നതിനായാണിത്. തുടര്‍ച്ചയായി രണ്ട് ടേം മാത്രം പ്രസിഡന്റ് പദവി നിഷ്‌കര്‍ക്കുന്ന ഭരണഘടന വ്യവസ്ഥ എടുത്തുമാറ്റാനുള്ള നിര്‍ദ്ദേശമാണ് സിപിസി മുന്നോട്ടുവച്ചിരിക്കുന്നത്. പുതിയ ഭേദഗതി വന്നാല്‍ 2023ന് ശേഷവും ഷി പ്രസിഡന്റായി തുടരും. 2013ല്‍ പ്രസിഡന്റായ ഷി ജിന്‍ പിങിന്റെ ആദ്യം ടേം അവസാനിക്കാറാവുകയാണ്.

മാവോ സെ ദൊങിനും ഡെങ് സിയാവോ പിങിനും ശേഷം ഏറ്റവും കരുത്തനായ ചൈനീസ് നേതാവായാണ് 64കാരനായ ഷി ജിന്‍ പിങ് അറിയപ്പെടുന്നത്. ഇരു നേതാക്കള്‍ക്കും ശേഷം ചൈനീസ് ഭരണഘടനയില്‍ സ്വന്തം പേര് എഴുതിചേര്‍ക്കപ്പെട്ട നേതാവ് ഷി ജിന്‍ പിങ് ആണ്. ‘Xi Jinping Thought on Socialism with Chinese Characteristics for a New Era’ എന്നതാണ് ഷി മുന്നോട്ട് വച്ച തിയറി. മാര്‍ച്ച് അഞ്ചിന് നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഷി ജിന്‍ പിങ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും. കഴിഞ്ഞ വര്‍ഷത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ തുടര്‍ച്ചയായ രണ്ടാം ടേമിലേയ്ക്കാണ് ഷി ജിന്‍ പിങ് സിപിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടി സെക്രട്ടറി, സൈനിക തലവന്‍ സ്ഥാനങ്ങള്‍ക്ക് ചൈന കാലാവധി നിശ്ചയിച്ചിട്ടില്ലെങ്കിലും 10 വര്‍ഷം സ്ഥാനത്ത് തുടരുന്നതാണ് കീഴ്‌വഴക്കം.

This post was last modified on February 25, 2018 4:37 pm