X

ഒളിമ്പിക്‌സ് മെഡല്‍ പോഡിയത്തില്‍ ഒരു വിവാഹാഭ്യര്‍ഥന

മത്സരിച്ചു നേടിയ വെള്ളി മെഡല്‍ സ്വീകരിച്ചഷേശം സ്പ്രിങ്‌ബോര്‍ഡ് ഡൈവിങ്ങില്‍ ചൈനീസ് താരം ഹി സിയെ പോഡിയത്തില്‍ നിന്നറിയപ്പോള്‍ കാത്തിരുന്നത് അപ്രതീക്ഷിതമായൊരു മറ്റൊരു സമ്മാനം; അത് ഡയമണ്ട് ആയിരുന്നു.

ഡയമണ്ടില്‍ തീര്‍ത്ത വിവാഹമോതിരം!

വനിതകളുടെ മൂന്നു മീറ്റര്‍ സ്പ്രിങ് ബോര്‍ഡ് ഡൈവിങ്ങിലെ മെഡല്‍ദാന ചടങ്ങിനിടയിലായിരുന്നു അപ്രതീക്ഷ സംഭവം അരങ്ങേറിയത്. മെഡല്‍ സ്വീകരിച്ചശേഷം പോഡിയം വിട്ടിറങ്ങിയ ഹി സിയ്ക്കു മുന്നിലേക്ക് ടീമംഗവും സിന്‍ക്രനൈസ്ഡ് ഡൈവിങ്ങില്‍ വെങ്കലമെഡല്‍ ജേതാവ് കൂടിയായ ക്വിന്‍ കെ എത്തുന്നത്. 

പാശ്ചത്യരീതിയില്‍ മുട്ടില്‍ നിന്നു കൈയില്‍ കരുതിയിരുന്ന ഡയമണ്ട് റിംഗ് ഹി സിക്കു നേരെ നീട്ടി ക്വിന്‍ കെയുടെ വിവാഹാഭ്യാര്‍ത്ഥന.

ആറുവര്‍ഷമായി ഇരുവരും അടുപ്പത്തിലാണെങ്കിലും ക്വിന്‍ കെയുടെ ഈ അപ്രതീക്ഷിത നീക്കം ഹി സിയെ പരിഭ്രമിപ്പിച്ചു. അതിന്റെ എല്ലാ ഭാവങ്ങളും ആ മുഖത്തുണ്ടായിരുന്നു.

http://goo.gl/UWWt2H

 

This post was last modified on August 15, 2016 8:19 pm

Related Post
Leave a Comment