X

ലെഫ്റ്റ് റൈറ്റ്, അറ്റന്‍ഷന്‍, സല്യൂട്ട്; സിവയെ മാര്‍ച്ച് പാസ്റ്റ് പരിശീലിപ്പിക്കുന്ന ധോണി

ടെസ്റ്റില്‍ നിന്നും വിരമിച്ച ശേഷം മഹേന്ദ്ര സിംഗ് ധോണിക്ക് നീണ്ട ഇടവേളകള്‍ ലഭിക്കുന്നുണ്ട്. ഈ സമയം തന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് ധോണി ഇഷ്ടപ്പെടുന്നത്. അതും പതിനെട്ടു മാസം പ്രായമായ മകള്‍ സിവയ്‌ക്കൊപ്പം. സിവയ്‌ക്കൊപ്പം കളിച്ചും ചിരിച്ചും സമയം ചെലവിടുന്ന ധോണി അതിന്റെയെല്ലാം ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്.

സ്വാതന്ത്ര്യദിനമായ ഇന്നു ക്യാപ്റ്റന്‍ കൂള്‍ പുതിയൊരു വീഡിയോ ഇട്ടു. ടെര്‍ട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റന്റ് കേണല്‍ കൂടിയായ ധോണി കുഞ്ഞു സിവയെ മാര്‍ച്ച് പാസ്റ്റ് പരിശീലിപ്പിക്കുന്നതാണ് പുതിയ വീഡിയോയില്‍ ഉള്ളത്.

http://goo.gl/2aiqh8

 

This post was last modified on August 15, 2016 7:27 pm

Related Post
Leave a Comment