X

മനുഷ്യചരിത്രത്തിലെ ഏറ്റവും മികച്ച കഥയുമായി ക്രിസ്റ്റഫര്‍ നോളന്‍; ഡണ്‍കിര്‍ക്ക് ട്രെയിലര്‍

സസ്‌പെന്‍സ് ചിത്രങ്ങളുടെ ഏറ്റവും മുകളിലായിരിക്കും ഡണ്‍ക്രിക്കിന്റെ സ്ഥാനം

ക്രിസ്റ്റഫര്‍ നോളന്‍ വീണ്ടും അത്ഭുതപ്പെടുത്തുന്നു. പുതിയ ചിത്രമായ ഡണ്‍കിര്‍ക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെയാണു ഇന്റര്‍സ്‌റ്റെല്ലറിന്റെ സംവിധായകന്‍ ഇത്തവണയും പ്രേക്ഷകരെ കൊണ്ട് തിയേറ്ററുകള്‍ നിറയ്ക്കുമെന്ന് ഉറപ്പായിരിക്കുന്നത്.

ഇക്കുറി യുദ്ധസിനിമയുമായാണു നോളന്റെ വരവ്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും മികച്ച കഥ എന്നാണു ഡണ്‍കിര്‍ക്കിനെ നോളന്‍ തന്നെ വിശേഷിപ്പിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ സൈന്യം ഫ്രാന്‍സിലെ ഡണ്‍കിര്‍ക്ക് ബാച്ചില്‍ പെട്ടുപോകുന്നതാണ് പ്രമേയം.1940 ലെ സംഭവമാണ് പറയുന്നത്. ഡണ്‍കിര്‍ക്ക് ബീച്ചില്‍ ജര്‍മന്‍ സൈന്യത്താല്‍ വളയപ്പെട്ട്, ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കുക എന്ന അവസ്ഥയില്‍ എത്തിയ സഖ്യകക്ഷി സൈനികരുടെ അനുഭവങ്ങളാണ് സിനിമ പറയുന്നത്.

സസ്‌പെന്‍സ് ചിത്രങ്ങളുടെ ഏറ്റവും മുകളിലായിരിക്കും ഡണ്‍കിര്‍ക്കിന്റെ സ്ഥാനം. ജര്‍മന്‍ പടയാളികളുടെ വലയത്തിലായ സഖ്യകക്ഷി സൈനികരുടെ മുന്നില്‍ കീഴടങ്ങുകയോ ശത്രുക്കളുടെ തോക്കിന് ഇരയാകുകയോ എന്ന സാഹചര്യം ഉണ്ടാകുന്നത്. എന്നാല്‍ ഇതിന്റെ ക്ലൈമാക്‌സ് എങ്ങനെ വരുന്നു എന്നതാണു ഡണ്‍ക്രിക്ക് മനുഷ്യചരിത്രത്തിലെ ഏറ്റവും മികച്ച കഥ എന്നു പറയാന്‍ കാരണമെന്നും നോളന്‍ പറയുന്നു. 2017 ജൂലൈ 21 നു സിനിമ റിലീസ് ചെയ്യും. ടോം ഹാര്‍ഡി, മാര്‍ക് റിലന്‍സ്, കെന്നത്ത് ബ്രാണ എന്നിവരാണു പ്രധാന അഭിനേതാക്കള്‍.

This post was last modified on March 30, 2017 3:13 pm