X

പേരന്‍പിലെ അഭിനയത്തിന് എന്തുകൊണ്ട് മമ്മൂട്ടിക്ക് അവാര്‍ഡില്ല? തെറി വിളിക്കുന്ന ഫാന്‍സിനോട് ജൂറി ചെയര്‍മാന് പറയാനുള്ളത്

ഇത്തരമൊരു കാര്യത്തിന് വേണ്ടി വെറുതെ പോരടിക്കരുത് എന്ന് താങ്കളുടെ ആരാധകരോട് പറയണം - രാഹുല്‍ റാവൈല്‍ പറയുന്നു.

റാം സംവിധാനം ചെയ്ത തമിഴ് സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് എന്തുകൊണ്ട് മികച്ച നടനുള്ള അവാര്‍ഡ് നല്‍കിയില്ല എന്നാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയോട് ആരാധകര്‍ ചോദിക്കുന്നത്. മികച്ച നടനുള്ള മത്സരത്തില്‍ മമ്മൂട്ടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ജൂറി ചെയര്‍മാന്‍ നല്‍കിയ മറുപടി വിമര്‍ശിക്കപ്പെട്ടിരുന്നു. അതേസമയം താന്‍ മമ്മൂട്ടിക്ക് അയച്ച സന്ദേശമാണ് ആരാധകര്‍ക്ക് മറുപടിയായി രാഹുല്‍ റാവൈല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

താങ്കളുടെ ആരാധകരില്‍ നിന്ന് എനിക്ക് ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നു. ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. പേരന്‍പിനെ റീജിയണല്‍ പാനല്‍ തന്നെ തള്ളിയതാണ്. അതുകൊണ്ട് സെന്‍ട്രല്‍ പാനലിന്റെ പരിഗണനയ്ക്ക് വന്നില്ല. ഇത്തരമൊരു കാര്യത്തിന് വേണ്ടി വെറുതെ പോരടിക്കരുത് എന്ന് താങ്കളുടെ ആരാധകരോട് പറയണം – രാഹുല്‍ റാവൈല്‍ പറയുന്നു.

അതേസമയം താന്‍ ഈ പ്രശ്‌നം അറിഞ്ഞിട്ടില്ല എന്നും എന്നാലും താന്‍ ക്ഷമ ചോദിക്കുന്നതായും മമ്മൂട്ടി പറഞ്ഞതായി രാഹുല്‍ റാവൈല്‍ പറയുന്നു. രാഹുല്‍ റാവൈലിന്റെ പേരന്‍പുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് താഴെയും മുന്‍ പോസ്റ്റുകള്‍ക്ക് താഴെയും തെറിവിളിയും ചീത്തവിളിയുമാണ് നടക്കുന്നത്.

This post was last modified on August 10, 2019 10:33 pm