X

കാൻസർ രോഗവിവരം വെളിപ്പെടുത്തി നഫീസ അലി

അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാളികൾക്കു പരിചിതയായ നഫീസ ബംഗാൾ സ്വദേശിയാണ്

മുൻ മിസ് ഇന്ത്യയും സിനിമാ നടിയും സാമൂഹിക പ്രവർത്തകയുമായ നഫീസ അലി അർബുദബാധയുടെ മൂന്നാംഘട്ടത്തിലെന്ന്​ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാം വഴി അവർ പങ്കുവെച്ച ചിത്രങ്ങളിൽ നിന്നാണ്​ രോഗവിവരം പുറ​ംലോകമറിഞ്ഞത്​. കോൺഗ്രസ്​ നേതാവ്​ സോണിയ ഗാന്ധി തന്നെ സന്ദർശിച്ചപ്പോഴുള്ള ചിത്രങ്ങളാണ്​ ഇൻസ്​റ്റഗ്രാമിൽ ​ പോസ്റ്റ് ചെയ്തത്. രോഗത്തിൽനിന്ന്​ മോചിതയാകുമെന്നു തന്റെ സുഹൃത്ത് ആശംസിച്ചതായും അവർ അറിയിച്ചു. പെരിട്ടോണിയല്‍ ക്യാന്‍സറിനും ഓവേറിയന്‍ (അണ്ഡാശയം) ക്യാന്‍സറിനുമാണ് താന്‍ ചികിത്സ തേടുന്നതെന്ന് നഫീസ അലി പിന്നീട് വ്യക്തമാക്കി. മക്കളും പേരക്കുട്ടികളുമാണ് രോഗത്തെ അതിജീവിക്കാനുള്ള കരുത്ത് നല്‍കുന്നതെന്നും നഫീസ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അഭിനേത്രി എന്നതിന് പുറമെ സാമൂഹ്യ പ്രവർത്തക എന്ന നിലയിലും നഫീസ അലി ശ്രദ്ധേയയാണ്. നിലവിൽ കോൺഗ്രസ്​ പാർട്ടി അംഗമായ അവർ 2009ൽ സമാജ്​വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ചിരുന്നു.

 

അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാളികൾക്കു പരിചിതയായ നഫീസ ബംഗാൾ സ്വദേശിയാണ്. ബിഗ് ബിയിലെ മേരി ടീച്ചർ എന്ന കഥാപാത്രം മലയാളി സിനിമ പ്രേക്ഷകർക്ക് ഇന്നും മറക്കാനാവാത്ത ഒരനുഭവം ആയിരുന്നു. മുഖം നിറയുന്ന പുഞ്ചിരിയും വെളിച്ചം പരത്തുന്ന നോട്ടവുമൊക്കെയായി ഐശ്വര്യം വിളമ്പുന്ന ആ അമ്മയെ പക്ഷേ ഏറെ നാളൊന്നും പിന്നീട് നമ്മള്‍ സ്‌ക്രീനില്‍ കണ്ടില്ല.

നീന്തൽ താരമായിരുന്ന നഫീസ 19ാം വയസ്സിൽ മിസ് ഇന്ത്യ കിരീടം നേടി. 1979 ലാണ് ശശി കപൂറിനോടൊപ്പം ‘ജുനൂൻ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സഞ്ജയ് ദത്തിനോടൊപ്പം അമ്മയുടെ വേഷത്തിൽ ‘സാഹിബ് ബീവി ഓർ ഗാങ്സ്റ്റർ 3’ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.

This post was last modified on November 19, 2018 9:29 am