X

നഗ്ന ചിത്രങ്ങളയക്കൂ: മീ ടൂ കാലത്തും ഒരു മാറ്റവുമില്ലെന്ന് അന്‍സിബ

മീ ടൂ പോലെ ധീരമായ ക്യാമ്പെയിനിംഗുകള്‍ ലോകം മുഴുവന്‍ ചര്‍ച്ചയാകുമ്പോഴും ഇതുപോലുള്ളവര്‍ അതിനെ നിസാരവല്‍ക്കരിക്കുകയാണ് ചെയ്യുന്നതെന്ന് അന്‍സിബ

തൊഴിലിടങ്ങളില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കാന്‍ മീ ടൂ പോലുള്ള കാമ്പെയ്‌നുകള്‍ ഇടം നല്‍കുമ്പോഴും ജനങ്ങളുടെ സമീപനത്തില്‍ ഒരു മാറ്റവുമില്ലെന്ന് നടി അന്‍സിബ ഹസന്‍. സമൂഹമാധ്യമങ്ങളിലൂടെ തനിക്കുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തിയാണ് നടി ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

നിങ്ങളുടെ നഗ്നചിത്രങ്ങള്‍ അയച്ചാല്‍ പണം നല്‍കാമെന്നാണ് അജീഷ് എന്ന് പേരുള്ള യുവാവ് അന്‍സിബയ്ക്ക് അയച്ച സന്ദേശം. നടി പോസ്റ്റ് ചെയ്ത വീഡിയോയുടെ താഴെ കമന്റായാണ് ഇയാള്‍ പ്രതികരിച്ചത്. ഇയാള്‍ അശ്ലീല സന്ദേശം അയച്ചുവെന്നും വ്യാജ അക്കൗണ്ടിലൂടെ മസേജ് ചെയ്താലും നിങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടുപിടിക്കുമെന്നാണ് അന്‍സിബ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് തന്റെ യഥാര്‍ത്ഥ അക്കൗണ്ടാണെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്.

മീ ടൂ പോലെ ധീരമായ ക്യാമ്പെയിനിംഗുകള്‍ ലോകം മുഴുവന്‍ ചര്‍ച്ചയാകുമ്പോഴും ഇതുപോലുള്ളവര്‍ അതിനെ നിസാരവല്‍ക്കരിക്കുകയാണ് ചെയ്യുന്നതെന്ന് അന്‍സിബ കുറ്റപ്പെടുത്തുന്നു. ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് ആവശ്യപ്പെടുന്ന അവര്‍ സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടികള്‍ അപമാനിക്കപ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണെന്നും പറയുന്നു.

This post was last modified on October 22, 2018 5:07 pm