മലയാളത്തിലെ പേരു കേട്ട നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ ലാലിന്റെ നരസിംഹത്തില്‍ നിന്ന് തുടങ്ങി ഒടുവില്‍ ഒടിയനില്‍ എത്തി നില്‍ക്കുകയാണ് ആന്റണിയുടെ സിനിമ നിര്‍മ്മാണം. മോഹന്‍ലാലിന്റെ സുഹൃത്തും സന്തത സഹചാരിയും ആയതുകൊണ്ട് തന്നെ ആന്റണി മുടക്കുന്ന പണമെല്ലാം മോഹന്ലാലിന്റെതാണെന്നാണ് സിനിമയിലും പുറത്തും സംസാരം.
3000ത്തോളം ഷോകള്‍ നടക്കുന്ന മലയാളത്തിലെ ആദ്യത്തെ പടമായ ഒടിയന് തിയേറ്ററിലെത്തി നില്ക്കുമ്പോള് ആന്റണി സിനിമയെടുക്കുന്നത് മോഹന്‍ലാലിന്റെ പണം കൊണ്ട് തന്നെയാണോ എന്നതിനുള്ള ഉത്തരം പ്രസക്താണ്. തന്റെ നിര്‍മ്മാണ ജീവിതത്തിലെ ഈ വലിയ ചോദ്യത്തിനുള്ള ഉത്തരം മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആന്റണി പറഞ്ഞത് ഇങ്ങനെയായിരുന്നു. മോഹന്‍ലാലിന്റെ പണംകൊണ്ടാണു ആന്റണി സിനിമയെടുക്കുന്നതെന്നാണു പലരുടെയും പരാതി, അത് അങ്ങനെയല്ലെന്നാണ് ആന്റണി പറഞ്ഞത്. എന്നാല്‍ അങ്ങിനെ ആകണമെന്നുതന്നെയാണു തന്റെ ആഗ്രഹം എന്നും പറയുന്നു.
അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മറുപടി ഇങ്ങനെയായിരുന്നു. മോഹന്‍ലാലിന്റെ പണംകൊണ്ടാണു ആന്റണി സിനിമയെടുക്കുന്നതെന്നാണു പലരുടെയും പരാതി. അങ്ങിനെയല്ല എന്നതാണു സത്യം. പക്ഷെ അങ്ങിനെ ആകണമെന്നുതന്നെയാണു എന്റെ ആഗ്രഹം. മോഹന്‍ലാലിനെപ്പോലെ ഒരു വലിയ മനുഷ്യന് എന്നെ വിശ്വസിച്ചു പണം ഏല്‍പ്പിക്കുന്നു എന്നതിലും വലിയ ബഹുമതിയുണ്ടോ. മോഹന്‍ ലാലിന്റെ പണംകൊണ്ടു നിര്‍മ്മിച്ചാല്‍ എന്താണുകുഴപ്പം.അതു മോഹന്‍ലാലിനെ മാത്രം ബാധിക്കുന്ന കാര്യമല്ലെ.
പുറത്തു നില്‍ക്കുന്നവര്‍ക്ക് അതിലെന്തുകാര്യം. മോഹന്‍ലാല്‍ പപ്പടമോ കംപ്യൂട്ടറോ എന്തു വേണമെങ്കിലും ഉണ്ടാക്കി വില്‍ക്കട്ടെ. അതിനെന്തിനാണു പുറത്തുള്ളവര്‍ അസ്വസ്ഥരാകുന്നത്. അദ്ദേഹത്തിന്റെ പ്രതിഫലം വലുതാണെങ്കില്‍ അതു നല്കാവുന്നവര് സിനിമ നിര്‍മ്മിക്കട്ടെ. പ്രതിഫലം കൂട്ടി മലയാള സിനിമ നശിപ്പിച്ചുവെന്നു പറയുന്ന ഒരാളും തന്റെ പ്രതിഫലം കൂടിപ്പോയി എന്നു പറഞ്ഞു നിര്‍മ്മാതാവിനോ പ്രസാധകനോ ജോലി ചെയ്യുന്ന സ്ഥാനപത്തിനോ തിരിച്ചു കൊടുത്തതായി കേട്ടിട്ടില്ല. ആന്റണി പ്രതികരിച്ചു.
This post was last modified on December 14, 2018 12:37 pm