X

അര്‍ച്ചന പദ്മിനിക്കെതിരെ നിയമനടപടിക്കില്ല: ബി ഉണ്ണികൃഷ്ണന്‍

ഷെറിന്‍ സ്റ്റാന്‍ലിനെ തിരികെ ജോലിക്കെടുത്ത കാര്യത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയോട് വിശദീകരണം ചോദിക്കുമെന്നും അര്‍ച്ചനയ്ക്ക് എതിരെ നിയമനടപടിക്കില്ലെന്നും ബി ഉണ്ണികൃഷ്ണന്‍

വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പ്രസ്താവനകളില്‍ നടിയും സഹസംവിധായികയുമായ അര്‍ച്ചന പദ്മിനിക്കെതിരെ നിയമനടപടിക്കില്ലെന്ന് ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍. അര്‍ച്ചനയോട് മോശമായി പെരുമാറിയ ഷെറിന്‍ സ്റ്റാന്‍ലി ഇപ്പോഴും സിനിമ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന കാര്യം വ്യക്തമായ സാഹചര്യത്തിലാണ് ഇത്.

ഷെറിന്‍ വില്‍സണെതിരെ ഫെഫ്ക നടപടി സ്വീകരിച്ചില്ലെന്ന വാദം തെറ്റാണ്. ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ ഫെഫ്ക നടപടിയെടുത്തതാണ്. പിന്നീടെന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. ഷെറിന്‍ സ്റ്റാന്‍ലിനെ തിരികെ ജോലിക്കെടുത്ത കാര്യത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയോട് വിശദീകരണം ചോദിക്കുമെന്നും അര്‍ച്ചനയ്ക്ക് എതിരെ നിയമനടപടിക്കില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഡബ്ല്യൂസിസിയുടെ പത്രസമ്മേളനത്തിലായിരുന്നു അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍. മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെറിന്‍ സ്റ്റാന്‍ലി തന്നോട് മോശമായി പെരുമാറിയെന്നാണ് അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍. അതിനെക്കുറിച്ച് ഒരു പരാതി ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന് നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെയായിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അര്‍ച്ചന വ്യക്തമാക്കി.

‘ഈ ഊളകളുടെ പിറകെ നടക്കാന്‍ സമയമില്ല’; മമ്മൂട്ടി ചിത്രത്തിനിടയിലുണ്ടായ ലൈംഗികാതിക്രമത്തില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; അര്‍ച്ചന പദ്മിനി

ഒരുപാട് തവണ അതിന്റെ പുറകെ നടന്നു. അയാള്‍ ഇപ്പോഴും സിനിമാ രംഗത്ത് ജോലി ചെയ്യുന്നു. ഇനി വയ്യ ഇവരില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ല. എനിക്ക് എന്റെ ജീവിതത്തില്‍ ഒരുപാട് ചെയ്യാനുണ്ട്. ഈ ഊളകളുടെ കൂടെ നടക്കാന്‍ സമയമില്ലയ അര്‍ച്ചന പറഞ്ഞു. സ്വതന്ത്ര സിനിമകളുടെ ഭാഗമാണ് താനെന്നും അതിനാല്‍ തന്നെ ഇന്‍ഡസ്ട്രിയില്‍ ഇതിനെടുക്കുന്ന കാലതാമസത്തെക്കുറിച്ച് മനസിലാകുന്നില്ലെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.

ഇരയ്ക്കല്ല, ഉണ്ണികൃഷ്ണ പിള്ളയുടെ ‘നീതി’ ദിലീപിന്; മുഖംമൂടി അഴിഞ്ഞുവീഴുന്ന മലയാളസിനിമയിലെ ‘വില്ലന്‍’മാര്‍

ബി ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍; ലൈംഗികാരോപണ പരാതി പൂഴ്ത്തി, കുറ്റാരോപിതനെ നായകനാക്കി സിനിമ ചെയ്യുന്നു

This post was last modified on October 15, 2018 10:22 am