X

324 വയസ്സുള്ള കഥാപാത്രമായ ഈ ബോളിവുഡ് നടനെ അറിയുമോ? മുത്തശ്ശി ലുക്കിലുള്ള ഈ നടി ബോളിവുഡ് ക്യൂനാണ്

വേഷ പകര്‍ച്ചയില്‍ നമ്മളെ അത്ഭുതപ്പെടുത്തുന്ന ബോളിവുഡ് താരങ്ങള്‍

ഈ ചിത്രം കണ്ടിട്ട് എവിടെയോ കണ്ട് പരിചയമുള്ള ഒരു മുഖഛായ തോന്നുന്നുവെങ്കില്‍ സംശയിക്കേണ്ട് ഇവര്‍ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ തന്നെയാണ്. തങ്ങളുടെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള മേക്കോവറിലൂടെ തങ്ങളുടെ സുന്ദരന്‍ ലുക്ക് ഒന്ന് മാറ്റി പിടിച്ചിരിക്കുകയാണ് ഈ താരങ്ങള്‍. ഇനി ഇവര്‍ ആരാണ് എന്നല്ലേ? 324 വയസ്സുള്ള കഥാപാത്രമായി മാറിയിരിക്കുന്നത് രാജ്കുമാര്‍ റാവുവാണ്. തന്റെ പുതിയ ചിത്രമായ റബീതയ്ക്ക് വേണ്ടിയാണ് താരത്തിന്റെ മാറ്റം.


ഇനി മുത്തശ്ശി ലുക്കിലുള്ള നടി ആരാന്ന് മനസ്സിലായോ? അത് കങ്കണയാണ് ബോളിവുഡിലെ ക്യൂന്‍ കങ്കണ റണാവത്. കങ്കണയുടെ പുതിയ ചിത്രത്തിലെ വേഷമാണിത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.


ഇനിയുമുണ്ട് വേഷ പകര്‍ച്ചയില്‍ നമ്മളെ അത്ഭുതപ്പെടുത്തുന്ന ബോളിവുഡ് താരങ്ങള്‍. ‘ഡാഡി’യിലെ അര്‍ജുന്‍ റാംപാല്‍, മിസ്റ്റര്‍ പ്രഫക്ഷനിസ്റ്റ്‌ അമീര്‍ ഖാന്റെ ‘സീക്രട്ട് സൂപ്പര്‍ സ്റ്റാറിലെ’ വേഷം, അക്ഷന്‍ കിംഗ് അക്ഷയ് കുമാറിന്റെ റോബോ 2.0 വേഷം, സോനാക്ഷി സിന്‍ഹ ജേര്‍ണലിസ്റ്റായ ‘നൂര്‍’, വിത്യസ്ത ലുക്കിലുള്ള താരങ്ങളുടെ അമ്പത്തോളം ചിത്രങ്ങളാണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ചില താരങ്ങളുടെ വിത്യസ്ത ഗെറ്റപ്പുകള്‍ കണ്ടു നോക്കൂ-

അര്‍ജുന്‍ റാംപാല്‍


അമീര്‍ ഖാന്‍

സോനാക്ഷി സിന്‍ഹ

അക്ഷയ് കുമാര്‍

കൂടുതല്‍ കാഴ്ചകള്‍ക്ക്- https://goo.gl/fFlla7