ഒരു ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം തനുശ്രീ ദത്തയുടെ തുറന്നു പറച്ചിലിലൂടെ സമൂഹത്തിലെ പ്രമുഖരായ വനിതകള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ വീണ്ടും മീ ടുവിന്റെ ഭാഗമായി പുറത്ത് വരികയാണ്. തനുശ്രീക്ക് പുറമേ തെന്നിന്ത്യന്‍ ഗായിക ചിന്‍മയി ശ്രീപാദയയാണ് പുതിയ തുറന്നുപറച്ചിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. 9 വയസു മുതല്‍ വിവിധയിടങ്ങളില്‍ വച്ച് താന്‍ നേരിട്ട ലൈംഗികാതിക്രങ്ങളെയാണ് ചിന്‍മയി പങ്കുവയ്ച്ചത്.
ഇത്തരത്തം ദുരനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നത് വിഷമകരമായ കാര്യമാണെന്ന് വ്യക്തമാക്കുകയാണ് ചിന്‍മയി ട്വിറ്ററില്‍ മീ ടുവിന്റെ ഭാഗമാവുന്നത്. അന്നെനിക്ക് എട്ട്, അല്ലെങ്കില്‍ ഒന്‍പത് വയസ്സ് മാത്രം, ഞാന്‍ ഉറങ്ങുകയായിരുന്നു. എന്റെ അമ്മ ഒരു ഡോക്യുമെന്ററി റെക്കോഡിങ്ങിന്റെ തിരക്കിലും. ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്ന പോലെ തോന്നിയപ്പോള്‍ താന്‍ ഞെട്ടിയുണര്‍ന്നു. അമ്മയോട് ഞാന്‍ പറഞ്ഞു, ഈ അങ്കിള്‍ ചീത്തയാണ്. സാന്തോം കമ്മ്യൂണിക്കേഷന്‍ സ്റ്റുഡിയോയില്‍ വെച്ചാണ് ആ സംഭവമെന്നും ചിന്‍മയി കുറിക്കുന്നു.
പിന്നീട് മുതിര്‍ന്നപ്പോള്‍ സമൂഹത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു പ്രായം ചെന്ന വ്യക്തിയില്‍ നിന്നും നേരിട്ട അനുഭവവും ചിന്‍മയി പറയുന്നു. ‘ആയാള്‍ തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പിറകില്‍ നിന്ന് കെട്ടിപിടിക്കുകയും ചെയ്തു. ഇതേക്കുറിച്ച് തുറന്ന് പറഞ്ഞപ്പോള്‍ പലരും നിശബ്ദയാക്കാന്‍ ശ്രമിച്ചു.’ അവര്‍ പറയുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ആക്രമിച്ചവര്‍ക്കു നേരേ പരാതി നല്‍കാന്‍ പോയപ്പോളും തനിക്ക് നീതി കിട്ടിയില്ലെന്ന് ചിന്‍മയി പറയുന്നു. പാടുന്ന സ്ത്രീക്ക് പീഡനത്തിന്റെ പേരില്‍ പരാതി നല്‍കാന്‍ സാധിക്കില്ലെന്ന് പ്രശസ്തയായ സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഒരാള്‍ തന്നെ ഉപദേശിച്ചതായും അവര്‍കുറിക്കുന്നു. ഇത്തരം പ്രതികരണങ്ങളാണ് പലപ്പോളും സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങള്‍ക്കും ആസിഡ് ആക്രമണം നടത്തുന്നവര്‍ക്കും ബലാല്‍സംഗം ചെയ്യുന്നവര്‍ക്കും പിന്തുണയാവുന്നതെന്നും അവര്‍ പറയുന്നു.
This post was last modified on October 8, 2018 1:56 pm
Leave a Comment