X

‘ദേവന്‍ വേണോ വിജയരാഘവന്‍ വേണോയെന്ന് തീരുമാനിക്കുന്നത് സൂപ്പര്‍താരങ്ങള്‍’; താനും ഒഴിവാക്കപ്പെടുകയായിരുന്നെന്ന് ദേവന്‍

ഒരുകാലത്ത് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന ദേവന്‍ പിന്നീട് തെലുങ്കിലേക്കും തമിഴിലേക്കും ചുവടുമാറ്റിയിരുന്നു

മമ്മൂട്ടിയും മോഹന്‍ലാലും തന്നെയും ഒഴിവാക്കിയിട്ടുണ്ടെന്ന് നടന്‍ ദേവന്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ ഇടപെടല്‍ മൂലം തനിക്കും അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ദേവന്‍ വെളിപ്പെടുത്തിയത്.

ഒരുകാലത്ത് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന ദേവന്‍ പിന്നീട് തെലുങ്കിലേക്കും തമിഴിലേക്കും ചുവടുമാറ്റിയിരുന്നു. എന്നാല്‍ താന്‍ മലയാളം വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്ന് വെളിപ്പെടുത്തുകയാണ് ദേവന്‍. തമിഴിലും തെലുങ്കിലും അവസരങ്ങള്‍ ലഭിച്ചതുകൊണ്ടാണ് പിടിച്ചു നിന്നത്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം നില്‍ക്കുന്ന നടന്മാരുണ്ട്. അവര്‍ വരുമ്പോള്‍ എവിടെയൊക്കെയോ ഒഴിവാക്കപ്പെടുകയായിരുന്നു.

വലിയ നടന്മാര്‍ സിനിമകളില്‍ ഇടപെടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ദേവന്‍ അഭിമുഖത്തില്‍ പറയുന്നു. വിജയരാഘവന്‍ വേണോ ദേവന്‍ വേണോയെന്ന് തീരുമാനിക്കുന്നത് ഇവിടുത്തെ നായകന്മാരാണെന്നും ദേവന്‍ പറയുന്നു. അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ല. അതാണ് ഇവിടുത്തെ രാഷ്ട്രീയം ദേവന്‍ വ്യക്തമാക്കുന്നു.

താര മാടമ്പികളേ, നിങ്ങളുടെ ചര്‍മ്മശേഷി അപാരം..! അമ്മ മഴവില്ല് സ്റ്റേജ് ഷോയിലെ ആഭാസ സ്കിറ്റിനെ കുറിച്ചുതന്നെ

മമ്മൂട്ടി, താങ്കളൊരു പീലാത്തോസ് ആകരുതായിരുന്നു

ജനപ്രിയ നായകനു വേണ്ടി ജനപ്രിയ നായകനാല്‍ എഴുതപ്പെട്ട ഒരു തിരക്കഥ!

നടന്‍ മഹേഷിന്റെ പൊളിറ്റിക്കല്‍ സയന്‍സ് ചോദ്യങ്ങള്‍; അതും വിനുവിനോടും വേണുവിനോടും

 

This post was last modified on June 28, 2018 12:20 pm