X

‘എന്നെ ഞാനാക്കിയ വ്യക്തി, ഇതിഹാസം, എന്റെ വാപ്പിച്ചി’; മെഗാസ്റ്റാറിന് ജൻമദിനാശംസകളുമായി ദുല്‍ഖര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 68 -ാം പിറന്നാളാണ് ഇന്ന്, മലയാളി സോഷ്യൽ മീഡിയ ഫീഡുകളൽ ഇന്ന് നിറഞ്ഞു നിൽക്കുന്നതും മമ്മുട്ടിക്കുള്ള ആശംസാ പ്രവാഹമാണ്. ആരാധകർ മുതൽ മറ്റ് നടൻമാർ വരെ ഇതിനോടകം ആശംസകൾ നേര്‍ന്ന് കഴിഞ്ഞു. പലരും ഇതിന് വ്യത്യസ്ഥമായവഴികളും തിരഞ്ഞെടുത്തിട്ടുമുണ്ട്.

ഇതിനെടെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആശംസയാണ് ദുൽഖർ സൽമാന്റെത്. സ്വന്തം പിതാവിന് യുവ നടൻ കൂടിയായ ദുൽഖർ ആശംസനേരുമ്പോൾ അതേറ്റെടുക്കുകയാണ് മലയാളികൾ. “ഞാന്‍ ഇന്ന് എന്താണോ അതിന് കാരണക്കാരനായ ആള്‍ക്ക് ജന്മദിനാശംസകള്‍. എന്ന് ആരംഭിക്കുന്നതാണ് ദുൽഖറിന്റെ പോസ്റ്റ്. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ദുൽഖർ കുറിപ്പ് പങ്കുവയ്ക്കുന്നത്. ഇരുരുമൊപ്പമുള്ള ഫോട്ടോയും അദ്ദേഗം കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്യുന്നുണ്ട്.

“ഇന്ന് ഞാന്‍ എന്താണോ അതിന് വഴികാട്ടിയായ വ്യക്തിക്ക് ജന്മദിനാശംസകള്‍.. ഞങ്ങള്‍ക്ക് നിറയെ സ്‌നേഹം നല്‍കി ഞങ്ങള്‍ക്കായി സമയം കണ്ടെത്തി ഞങ്ങളെ ഓരോ ദിവസവും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.. നിങ്ങളാണ് ഏറ്റവും വലിയവന്‍.. ഇതിഹാസം, എന്റെ വാപ്പിച്ചി…” ദുല്‍ഖര്‍ കുറിപ്പിൽ പറയുന്നു. ഇതിഹാസം, കിങ്ങ് ഓഫ് കൂൾ, മെഗാസ്റ്റാർ, ദി കിങ്ങ്, സൗന്ദര്യത്തിന്റെ നിർവ്വചനം എന്നീ ഹാഷ് ടാഗുകളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.

This post was last modified on September 7, 2019 11:56 am