പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ പുറത്തിറക്കിയത്. വളരെ അധികം സന്തോഷവും സ്‌നേഹവും ചേര്‍ത്താണ് തന്റെ അനുജന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്നതെന്ന് ദുല്‍ഖര്‍ കുറിച്ചു. ‘ഓള്‍ ദി ബെസ്റ്റ് അപ്പു, ഈ ചിത്രം നിന്റെ കിരീടത്തിലെ മറ്റൊരു പെന്‍തൂവല്‍ ആകട്ടെ’- എന്നായിരുന്നു ദുല്‍ഖറിന്റെ ആശംസ.
മോഹന്‍ലാലിന്റെ സ്ഫടികത്തിലെ ആടുതോമയുടെ ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന വിധം ‘ഇതെന്റെ പുത്തന്‍ റെയ്ബന്‍ ഗ്‌ളാസ്’ എന്ന ടീസറിലെ പ്രണവിന്റെ ഡയലോഗ് ആരാധകര്‍ ഏറ്റെടുക്കുമെന്നതു തീര്‍ച്ചയാണ്.
വന്‍ വിജയമായി മാറിയ ദിലീപ് ചിത്രം രാമലീലക്ക് ശേഷം അരുണ്‍ഗോപി ഒരുക്കുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ഒരു റൊമാന്റിക് അഡ്വെഞ്ചറസ് ചിത്രമാണ്. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടമാണ് ചിത്രത്തിന്റെ നിര്‍മാണം. അരുണ്‍ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിര്‍മിച്ചതും ടോമിച്ചന്‍ മുളകുപാടമായിരുന്നു. ആദ്യ ചിത്രമായ ആദിയിലൂടെ തന്നെ പ്രേക്ഷക പ്രശംസ നേടിയ നടനാണ് പ്രണവ് മോഹന്‍ലാല്‍.വളരെ പ്രതീക്ഷയോടെയാണ് സിനിമാലോകം പ്രണവിന്റെ രണ്ടാം ചിത്രത്തിനായി കാത്തിരിക്കുന്നത് . നടന്‍ ദിലീപ് അടക്കം സിനിമാലോകത്തെ നിരവധി പേര്‍ ഇതിനോടകം തന്നെ ‘അപ്പുവിനും’ ചിത്രത്തിനും ഫേസ്ബുക്കിലൂടെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
അരുണ്‍ ഗോപി തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. സംഗീതം ഗോപി സുന്ദര്‍ ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്‍ എഡിറ്റിങ് വിവേക് ഹര്‍ഷന്‍. അടുത്ത വര്‍ഷം മുളകുപാടം സിനിമാസ് ചിത്രം തിയേറ്ററില്‍ എത്തിക്കും.
Leave a Comment