X

ഹർത്താൽ ഒടിയന്റെ വരവിനെ ബാധിക്കില്ല; പുലർച്ചെ 4.30 മുതൽ ഷോ

ഒടിയന്റെ എല്ലാ ഷോകളും നാളെ ഉണ്ടായിരിക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പ് അറിയിച്ചു.

ഒടിയൻ റീലിസിൽ മാറ്റം വരുത്തില്ലെന്ന് നിർമാതാക്കൾ അറിയിച്ചു. മുൻനിശ്ചയപ്രകാരം ഷോകൾ നടക്കുമെന്ന് ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ ഒടിയൻ ഫേസ്ബുക്ക് പ്രമോഷന്‍ പേജ് അറിയിച്ചു. നാളെ രാവിലെ 4.30 മുതല്‍ ഷോകൾ തുടങ്ങും.

ബിജെപി പ്രഖ്യാപിച്ച ഹർത്താൻ സിനിമയ്ക്ക് ടിക്കറ്റെടുത്തവരെ ആശങ്കയിലാക്കിയിരുന്നു. ഹർത്താലിന് വാഹനങ്ങൾ തടയുമോയെന്നതും റിലീസ് മാറ്റി വെക്കുമോയെന്നുമെല്ലാം ആശങ്കകളുയർന്നിരുന്നു. ഇതിൽ റിലീസിങ് സംബന്ധിച്ച ആശയക്കുഴപ്പം ഇതോടെ തീർന്നിരിക്കുകയാണ്.

ഒടിയന്റെ എല്ലാ ഷോകളും നാളെ ഉണ്ടായിരിക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പ് അറിയിച്ചു.

This post was last modified on December 14, 2018 6:21 am

Related Post
Leave a Comment