തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ട നിമിഷം മുതല്‍ താന്‍ ഫഹദിന്റെ ആരാധകനായി മാറിയെന്ന് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ഡിസംബറില്‍ റിലീസാകുന്ന സൂപ്പര്‍ ഡീലക്സ് എന്ന സിനിമയില്‍ ഫഹദും വിജയ് സേതുപതിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍ വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തില്‍ വരുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ടപ്പോള്‍ മുതല്‍ താന്‍ ഫഹദിന്റെ ഫാനായെന്നാണ് താരം പറയുന്നത്. സൂപ്പര്‍ ഡീലക്സില്‍ ഞങ്ങള്‍ ഒന്നിച്ചുള്ള സീനുകളില്ലെങ്കിലും ഫഹദ് അഭിനയിക്കുന്നത് കാണാനായി മാത്രം ലൊക്കേഷനില്‍ പോയി വിജയ് സേതുപതി പറഞ്ഞു.
അതേസമയം ഇരുവരും ഒന്നിച്ചെത്തുന്ന സൂപ്പര്‍ ഡീലക്സിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. ശില്‍പ്പ എന്നാണ് വിജയുടെ കഥാപാത്രത്തിന്റെ പേര്. നീലസാരിയും ചുവന്ന ബ്ലൗസും കൂളിങ് ഗ്ലാസ്സുമണിഞ്ഞ വിജയുടെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക. സാമന്തയ്ക്കു പുറമെ, രമ്യ കൃഷ്ണനും മിസ്‌കിനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചന. അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയിരിക്കുന്നത് മിസ്‌കിനും നളന്‍ കുമാരസാമിയും നീലന്‍ കെ ശേഖറും ചേര്‍ന്നാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് പി.സി ശ്രീറാം, പി.എസ് വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്.
Leave a Comment