X

ഓൺലൈൻ ഡീഗ്രേഡിങ്ങുകൾ പേടിയില്ല: ജയസൂര്യ

നമുക്ക് ഇഷ്ടപ്പെട്ടില്ലെന്നു കരുതി സിനിമ കണ്ടിറങ്ങിയ ഉടനേ അതിനെ താഴേയ്ക്കു വലിക്കുന്ന രീതിയിൽ എഴുതാതിരിക്കുന്നതല്ലേ നല്ലത്

സമൂഹമാധ്യമങ്ങളിലെ ഡീ ഗ്രേഡിംഗ് പ്രവണതയെ ഭയക്കുന്നില്ലെന്ന് നടന്‍ ജയസൂര്യ. മനോരമ ഓൺലൈൻ ഇന്റർവ്യൂ ൽ ആണ് താരത്തിന്റെ ഈ പ്രതികരണം. “പേടിയില്ല ..പക്ഷേ ചെയ്യാതിരിക്കുന്നതല്ലേ നല്ലത്. ഓരോരുത്തരുടേയും ആസ്വാദന ശൈലി വ്യത്യസ്തമായിരിക്കും.എന്റെതാകില്ല മറ്റൊരാളുടേത്. നമുക്ക് ഇഷ്ടപ്പെടുന്നത് അവർക്ക് ഇഷ്ടപ്പെടില്ലായിരിക്കും തിരിച്ചും വരാം.അപ്പോൾ നമുക്ക് ഇഷ്ടപ്പെട്ടില്ലെന്നു കരുതി സിനിമ കണ്ടിറങ്ങിയ ഉടനേ അതിനെ താഴേയ്ക്കു വലിക്കുന്ന രീതിയിൽ എഴുതാതിരിക്കുന്നതല്ലേ നല്ലത്. അതല്ലേ സന്തോഷം. എല്ലാ സിനിമകളും കളിക്കട്ടെന്നേ.” ജയസൂര്യ പറഞ്ഞു

2018 ലെ വലിയ ഹിറ്റുകൾ ഉണ്ടാക്കിയ യുവ നടന്മാരിൽ ഒരാളാണ് ജയസൂര്യ എന്ന് പറയാനാകും.തുടർച്ചയായി അഞ്ചു ഹിറ്റുകളുമായി ആണ് ജയസൂര്യ പുതുവർഷത്തേക്ക് കടക്കുന്നത്.ഒരു വര്ഷം തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങളുടെ രണ്ടാം ഭാഗം ചെയ്ത നടൻ എന്ന നേട്ടവും ഇക്കൊല്ലം ജയസൂര്യ സ്വന്തമാക്കിയിരിക്കുകയാണ്. ക്രിസ്തുമസ് റിലീസായി എത്തിയ ജയസൂര്യ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ എത്തിയ പ്രേതം 2, മികച്ച അഭിപ്രായങ്ങളുമായി പ്രദർശനം തുടരുകയാണ്.