X

മോഹൻലാലിൻറെ പഞ്ച് ഡയലോഗ് പറഞ്ഞ് കയ്യടി നേടി കെജിഎഫ് നായകൻ

വിനീത് ശ്രീനിവാസൻ ആലപിച്ച ‘പലവട്ടം കാത്തുനിന്നു ഞാൻ’ എന്ന സൂപ്പർഹിറ്റ് ഗാനവും യാഷ് ആലപിച്ചു.

കന്നഡ സിനിമ ഇൻഡസ്ട്രയിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് കെജിഎഫ്. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.കർണാടകത്തിലെ കോളാർ സ്വർണ ഖനികളുടെ കഥ പറയുന്ന ഒരു പീരീഡ് ചിത്രമാണ് കെ.ജി.എഫ്. രണ്ടു ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമാണിത്.

ചിത്രം മാത്രമല്ല യാഷിനെയും മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.
മോഹൻലാലിൻറെ രാവണപ്രഭുവിലെ ‘സവാരി ഗിരി ഗിരി ‘ എന്ന പഞ്ച് ഡയലോഗ് പറയുന്ന താരത്തിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. കൂടാതെ വിനീത് ശ്രീനിവാസൻ ആലപിച്ച ‘പലവട്ടം കാത്തുനിന്നു ഞാൻ’ എന്ന സൂപ്പർഹിറ്റ് ഗാനവും യാഷ് ആലപിച്ചു. എല്ലാവരും ഈ സിനിമ കാണണം എന്ന് മലയാളത്തിൽ അഭ്യർത്ഥിക്കുകയും ചെയ്തു താരം.

This post was last modified on January 5, 2019 11:43 am