X

‘അവർ വരുന്നുണ്ടെ..’ കുമ്പളങ്ങി നൈറ്റ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചിത്രത്തിൽ ഫഹദ് ഫാസിൽ നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രമായാണ് എത്തുന്നത്

കുമ്പളങ്ങി നൈറ്റ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. നവാഗതനായ മധു സി.നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം വര്‍ക്കിംഗ് ക്ലാസ് ഹീറോസ് എന്ന ബാനറില്‍ നസ്രിയ,ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരാണ് നിര്‍മ്മിക്കുന്നത്.

മഹേഷിന്റെ പ്രതികാരം മായനദി എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ശ്യാം പുഷ്‌കറിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രം ഒരു ഫാമിലി ഡ്രാമ ആണ്. ഫഹദ് ഫാസിൽ, ഷൈന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ്, എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രമായാണ് എത്തുന്നത്.

ദിലീഷ് പോത്തന്റെ തന്നെ അസ്സോസിയേറ്റ് ആയിരുന്ന മധു സി നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീഷ് പോത്തന്‍ – ശ്യാം പുഷ്‌കരന്‍ ടീം ഒന്നിച്ച മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ ദേശീയ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഐ.എഫ്.എഫ്.കെയില്‍ മികച്ച മലയാള സിനിമക്കുള്ള നെറ്റ്പാക്ക് പുരസ്‌കാരവും തൊണ്ടിമുതലും ദൃക്സാക്ഷിയും സ്വന്തമാക്കിയിരുന്നു. ചിത്രത്തില്‍ ഫഹദ് വില്ലനായി എത്തുന്ന എന്ന വാർത്തകൾ ആരാധർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ചിത്രം 2019 ഫെബ്രുവരി 7ന് തിയേറ്ററിൽ എത്തും.

This post was last modified on January 2, 2019 11:15 am