X

ശ്യാം പുഷ്ക്കരനൊപ്പം വിനീത് ചിത്രം: വാർത്തകൾ തെറ്റ്; സംവിധാനം ചെയ്യുന്ന ചിത്രം ഉടനില്ലന്ന് ദിലീഷ് പോത്തൻ

ശ്യാം പുഷ്‌ക്കറിന്റെ തിരക്കഥയിൽ  ഷഹീദ് അറഫത്ത് സംവിധാനം ചെയുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്

ദിലീഷ് പോത്തൻ ശ്യാം പുഷ്ക്കരൻ കൂട്ടുകെട്ടിൽ വിനീത് ശ്രീനിവാസൻ നായകനായി പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഏറെ ആവേശത്തോടെ ആണ് ആരാധകർ ഈ വാർത്ത ഏറ്റെടുത്ത്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കി സംവിധായകൻ ദിലീഷ് പോത്തൻ.

കുമ്പളങ്ങി നെറ്റ്സിന് ശേഷം ശ്യാം പുഷ്‌കരൻ തിരക്കഥ ഒരുക്കുന്ന ചിത്രമായിരിക്കും ഇതെന്നും. ‘തങ്കം’ എന്നാണ് ചിത്രത്തിന് പേര് നല്കിയിരിക്കുന്നതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. കൂടാതെ നവംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഈ വാർത്തകൾ തെറ്റാണെന്നാണ് സംവിധയകാൻ പറയുന്നത്.’വനിത’യോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .

തന്റെ സംവിധാനത്തിൽ ഒരു ചിത്രം ഉടൻ ഉണ്ടാകില്ലെന്നും, എന്നാൽ ‘തങ്കം’ എന്ന പേരിൽ ഒരു സിനിമ ആലോചനയിൽ ഉള്ളതായും ദിലീഷ് പോത്തൻ വ്യക്തമാക്കി. ശ്യാം പുഷ്‌ക്കറിന്റെ തിരക്കഥയിൽ  ഷഹീദ് അറഫത്ത് സംവിധാനം ചെയുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ- ശ്യാം പുഷ്ക്കരൻ കൂട്ടുകെട്ടിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. ‘തീരം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഷഹീദ് അറഫത്ത്.  ഈ സിനിമയുടെ കാസ്റ്റിങ് പൂർത്തിയായിട്ടില്ല.

തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ വന്‍ വിജയത്തിന് ശേഷമാണ് വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തുന്ന മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ‘മനോഹരം’ എന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ.

Related Post
Leave a Comment