X

ചിത്രീകരണത്തിനിടെ അപകടം; മഞ്ജു വാര്യര്‍ക്ക് പരിക്ക്

സിനിമയിലെ ആക്ഷന്‍ രംഗം ചിത്രീകരണത്തിനിടെയായിരുന്നു അപകടം സംഭവിച്ചത്.

സിനിമാ ഷൂട്ടിംഗിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്. സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിലാണ് താരത്തിന് പരിക്കേറ്റത്. സിനിമയിലെ ആക്ഷന്‍ രംഗം ചിത്രീകരണത്തിനിടെയായിരുന്നു അപകടം സംഭവിച്ചത്. നെറ്റിയില്‍ പരുക്കേറ്റ മഞ്ജുവിനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. പരുക്ക് ഗുരുതരമല്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമായ ജാക്ക് ആന്റ് ജില്‍. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിപ്പാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.

This post was last modified on December 6, 2018 1:48 pm

Related Post
Leave a Comment